Image

ആവര്‍ത്തിക്കുന്ന പ്രളയം, നാം അപകടമേഖലയില്‍ നേരിടാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കണം: വി.ഡി സതീശന്‍ എം.എല്‍.എ

Published on 12 August, 2019
ആവര്‍ത്തിക്കുന്ന പ്രളയം, നാം അപകടമേഖലയില്‍ നേരിടാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കണം: വി.ഡി സതീശന്‍ എം.എല്‍.എ

ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് മൂന്നാമതും പ്രളയമുണ്ടായിരിക്കുന്നു. നാം അപകടമേഖലയിലാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
1. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് കര്‍ശനമായ നിലപാടെടുക്കണം.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നല്ല, ചര്‍ച്ചയെങ്കിലും ചെയ്യണമെന്ന് നിയമസഭയില്‍ ഞങ്ങള്‍7 എംഎല്‍എമാര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ പലരുടെയും പരിഹാസപാത്രങ്ങളായി.അനധികൃതവും അശാസ്ത്രീയവുമായ കരിങ്കല്‍ ഖനനത്തിന് നിയന്ത്രണം വേണമെന്ന് അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ.... ക്വാറി മാഫിയ അത്രയും ശക്തമാണ്. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക ഘടനയെ തകര്‍ത്തതാണ് മലയിടിച്ചിലുകളുടെ പരമ്പര കേരളത്തിലുണ്ടാക്കിയത്.
2. എല്ലാ ജില്ലകളിലുംflood mapping നടത്തിhotspot കള്‍ നിശ്ചയിക്കണം.
3. കാലാവസ്ഥാ നിരീക്ഷണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
4. ഡാം മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കണം.
5. ഭൂവിനിയോഗത്തിനും തരം മാറ്റത്തിനും കര്‍ശനമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം.
6. പ്രളയബാധിത പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാകണം.
7. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി പ്രത്യേകമായി നിര്‍മ്മിച്ച ഷെല്‍ട്ടറുകള്‍ വേണം.
8. ജില്ലകള്‍ക്ക് പ്രത്യേകമായdisaster management പ്ലാനും risk mitigation  പ്രോജക്ടും ഉണ്ടാകണം.

എല്ലാത്തിനും ഉപരിയായി എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി ശാസ്ത്രീയമായി ഈ വെല്ലുവിളിയെ നേരിടണം.എനിക്കുറപ്പുണ്ട്. നമുക്കതിന് കഴിയും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക