Image

യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് വി.എസ്

Published on 04 May, 2012
യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. വര്‍ഗീയമായി സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന യുഡിഎഫ് ഭരണം നിലനില്‍ക്കുന്നത് നാടിന് ആപത്താണ്. എന്നാല്‍ എല്‍ഡിഎഫ് വിട്ടവരെ ഇടതുമുന്നണിയില്‍ തിരികെ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വി.എസ് തയാറായില്ല.

കേരളാ കോണ്‍ഗ്രസ് -ജോസഫ്, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗങ്ങളെ തിരികെ കൊണ്ടുരാനുള്ള ശ്രമം നടക്കുന്നുണ്‌ടോ എന്ന ചോദ്യത്തോട് ഇതുസംബന്ധിച്ച് പിണറായി വിജയന്‍ നേരത്തെ അഭിപ്രായം പറഞ്ഞിട്ടുള്ളതാണെന്നും പിണറായിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കാര്യത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക