Image

രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തി

Published on 12 August, 2019
രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തി

തിരുവനന്തപുരം: വയനാട്ടില്‍ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് സഹായാഭ്യാര്‍ത്ഥനയുമായി എംപി രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തിയത്.


തന്‍റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്ബുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്യാമ്ബുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദത്തപ്പെട്ടവരുടെ ഫോണ്‍ നമ്ബറുകളും നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്. കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും. മണ്ഡലത്തില്‍ കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ മടങ്ങിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക