Image

കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു; ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Published on 12 August, 2019
കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു; ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
കോഴിക്കോട്: പേമാരിയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ പുറത്തെടുത്ത മൃതദേഹങ്ങളുടെ എണ്ണം പതിനഞ്ചായി.വീടുകള്‍ എവിടെയൊക്കെയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

63 പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക