Image

വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

Published on 12 August, 2019
വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ബത്തേരി : വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഉപക്ഷേത്രങ്ങളും ശ്രീകോവിലും വെള്ളത്തിനടിയിലായിരുന്നു. വയനാട്ടിലെ പൊന്‍കുഴി പുഴ കര കവിഞ്ഞതോടെയാണ് ക്ഷേത്രത്തിലും മറ്റും വെള്ളം കയറിയത്.


വെള്ളം ഇറങ്ങിയപ്പോള്‍ മുസ്ലീം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചിയാക്കാന്‍ സന്നദ്ധതയറിയിച്ച്‌ ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ അനുവദിച്ചതോടെ ക്ഷേത്രം വൃത്തിയാക്കാന്‍ ഇറങ്ങി.


ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗങ്ങള്‍ രംഗത്തിറങ്ങി. മണിക്കൂറുകള്‍ നീണ്ട് നിന്ന പ്രവര്‍ത്തനത്തിനൊടുവില്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കി.ചെളിമൂടിക്കിടന്ന ക്ഷേത്രവും, പുഴയില്‍ നിന്നും ഒഴികിയെത്തിയ മാലിന്യവും മരത്തടികള്‍ എല്ലാം തന്നെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. രാവിലെ തുടങ്ങിയ ശുചീകരണം ഉച്ചയോടെയാണ് തീര്‍ന്നത്. പിന്നീട് കെട്ടിടങ്ങളും ഇവര്‍ കഴുകി വൃത്തിയാക്കി.


പൊന്‍കുഴി പുഴ കരകവിഞ്ഞതിനാല്‍ കോഴിക്കാട് കൊല്ലഗല്‍ ദേശീയ പാതയിലെ ഗതാഗതം മൂന്ന് ദിവസമായി നിലച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക