Image

വിശാഖപട്ടണത്ത്‌ ഇന്ത്യന്‍ തീരരക്ഷാ സേനയുടെ കപ്പലിനു തീപിടിച്ചു;ഒരാളെ കാണാതായി

Published on 12 August, 2019
വിശാഖപട്ടണത്ത്‌ ഇന്ത്യന്‍ തീരരക്ഷാ സേനയുടെ കപ്പലിനു തീപിടിച്ചു;ഒരാളെ കാണാതായി

വിശാഖപട്ടണം: വിശാഖപട്ടണത്ത്‌ ഇന്ത്യന്‍ തീരരക്ഷാ സേനയുടെ കപ്പലിനു തീപിടിച്ചു. കോസ്റ്റല്‍ ജാഗ്വര്‍ എന്ന കപ്പലില്‍ തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്നവര്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു.


രാവിലെ 11.30-ഓടെയായിരുന്നു സംഭവം. 29 പേരാണ് കപ്പിലിലുണ്ടായിരുന്നത്. മേഖലയിലുണ്ടായിരുന്ന റാണി റാഷ്മോണി എന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തി.


വള്ളത്തില്‍ ചാടിയ 28 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക