Image

ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണ് താനെന്ന് ബിജെപി എംപി

Published on 11 August, 2019
ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണ് താനെന്ന് ബിജെപി എംപി
ജയ്പുര്‍ : ശ്രീരാമന്റെ പുത്രന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി.

രഘുവംശത്തില്‍പ്പെട്ട ആരെങ്കിലും ഇപ്പോഴും അയോധ്യയില്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചതിനു പിന്നാലെയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് എംപിയും ജയ്പുര്‍ രാജകുടുംബാംഗവുമായ ദിയ കുമാരി രംഗത്തുവന്നത്.

ശ്രീരാമന്റെ വംശത്തില്‍ പിറന്നവര്‍ ലോകമെമ്പാടും ഉണ്ടെന്നു പറഞ്ഞ എംപി എത്രയും വേഗം കേസ് തീര്‍ക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.

തങ്ങള്‍ കുശന്റെ വംശാവലിയിലുള്ളവരാണെന്നു തെളിയിക്കുന്ന രേഖകളും കയ്യെഴുത്തുപ്രതികളും രാജകുടുംബത്തിന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ അവ കോടതിയില്‍ ഹാജരാക്കാമെന്നും പറഞ്ഞ ദിയ കുമാരി പക്ഷേ, കേസില്‍ ഇടപെടാനില്ലെന്നു വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക