Image

രാമായണത്തില്‍ നിന്നും ഉദ്ധരണികള്‍ (രാമായണമാസ രചനകള്‍:പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 11 August, 2019
രാമായണത്തില്‍ നിന്നും ഉദ്ധരണികള്‍ (രാമായണമാസ രചനകള്‍:പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
ആദികവിയുടെ പ്രഥമകാവ്യം ഭാരതത്തിലെ ഇതിഹാസഗ്രന്ഥമായി.  ജനമനസ്സുകള്‍ അത് പുണ്യ ഗ്രന്ഥമായി ഏറ്റു വാങ്ങി.  കൃതിയുടെ വ്യക്തമായ പഴക്കം വിവാദത്തിലാണെങ്കിലും സഹസ്രാബ്ദങ്ങള്‍ക്ക് മേലെയെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ ഓരൊ സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ ഇന്നും അതെക്കുറിച്ചറിയുന്നവരും അറിയാന്‍ ആഗ്രഹിക്കുന്നവരും ആവേശത്തോടെ വായിക്കുന്നു. വിശ്വാസികളായ മലയാളികള്‍ രാമായണം പാരായണം ചെയ്യുന്ന ഈ കര്‍ക്കിടകമാസത്തില്‍ മഴയുടെ താളങ്ങള്‍ക്കൊപ്പം വായിക്കാനും ചിന്തിക്കാനുമായി കുറച്ച് ഉദ്ധരണികള്‍ ഇതാ !!

നല്ല വീട്ടില്‍ പിറന്നവനാണെന്ന് വെറുതെ ഘോഷിക്കയാണോ അല്ലയോ എന്ന് ഒരാളുടെ പെരുമാറ്റവും സ്വഭാവവും കണ്ടാല്‍ അറിയാം. സര്‍പ്പങ്ങളെ ഭയപ്പെടുന്നപോലെ മനുഷ്യര്‍ നുണ പറയുന്നവരെ ഭയപ്പെടുന്നു.

സത്യം ഈ ലോകത്തെ നിയന്ത്രിക്കുന്നു, ധര്‍മ്മം സത്യത്തില്‍ വേരൂന്നി നില്‍ക്കുന്നു.ഇതെല്ലാം രാമന്റെ വാക്കുകള്‍. അച്ഛന്റെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് അയോദ്ധ്യയിലേക്ക് തിരിച്ചുപോകാന്‍ ജബലി മഹര്‍ഷി പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞത്.

ചന്ദ്രന്റെ ശോഭ നഷ്ടപ്പെട്ടേക്കാം, ഹിമാലയത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകി പോയേക്കാം, സമുദ്രം അതിന്റെ കരകള്‍ ലംഘിച്ചേക്കാം എന്നാലും അച്ഛനു കൊടുത്ത വാക്ക് ഞാന്‍ ലംഘിക്കയില്ല.
അയോദ്ധ്യയിലേക്ക് മടങ്ങി വരണമെന്ന ഭരതന്റെ അപേക്ഷ തള്ളികൊണ്ട് രാമന്‍ പറയുന്നത്.

ധര്‍മ്മത്തില്‍ നിന്നും ധനം ഉണ്ടാകുന്നു. ധര്‍മ്മത്തില്‍ നിന്നും സന്തോഷം ഉണ്ടാകുന്നു. ധര്‍മ്മത്തില്‍ നിന്നാണു എല്ലാ നന്മയും ഉണ്ടാകുന്നത്. ധര്‍മ്മം ഈ ലോകത്തിന്റെ സാരം ആണ്. ഏത് സമയവും അമ്പും വില്ലുമായി കഴിയുന്ന രാമനോട് അഹിംസയെപ്പറ്റി സീത പറഞ്ഞപ്പോള്‍ രാമന്‍ പറയുന്നത്.

ബുദ്ധിയുള്ള മനുഷ്യന്‍ ആപത്ത് മുന്‍ കൂട്ടി മനസ്സിലാക്കുന്നു. എങ്കിലെ ആപത്ത് വരുമ്പോള്‍ അതി നിന്നും രക്ഷപ്പേടന്‍ കഴിയും. നല്ലതും സുരക്ഷിതവുമായ ഒരു ജീവിതം നയിക്കാന്‍ നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം. കാട്ടില്‍ ദു:ശ്ശകുനങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ രാമന്‍ ലക്ഷമണനോട് പറയുന്നത്.

മറ്റൊരാളുടെ ഭാര്യയെ മോഹിക്കുന്നതിനേക്കാള്‍ വലിയ പാപമില്ല.സീതയെ തട്ടികൊണ്ട്‌പോകാന്‍ അമ്മവനായ മാരീചനോട് രാവണന്‍ സഹായം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം പറയുന്നത്.്.

ഉത്സാഹമാണു വലിയ ശക്തി. ഉത്സാഹത്തേക്കാള്‍ വലിയ ശക്തിയില്ല.  ഉത്സാഹിയായ ഒരാള്‍ക്ക് നേടന്‍ കഴിയാത്ത് ഒന്നുമീ ലോകത്തിലില്ല. സീതയെ നഷ്ടപ്പെട്ട് വിഷാദമൂകനായ രാമനെ ഉന്മേഷവാക്കാന്‍ ലക്ഷമണന്‍ പറയുന്ന വാക്കുകള്‍.

തെറ്റ് മനുഷ്യ സഹജമാണു. ഒരിക്കലെങ്കിലും തെറ്റ് ചെയ്യാത്തവരില്ല.

വാഗ്ദാനം ചെയ്ത സഹായം വൈകിയതില്‍ കോപിച്ച ലക്ഷമണനോട് സുഗ്രീവന്‍ പറയുന്നത്.

ജലാംശം വറ്റിയ മേഘങ്ങള്‍ കൂട്ടി മുട്ടി ഇടിമുഴക്കം ഉണ്ടാക്കുന്നെങ്കിലും മഴയുണ്ടാക്കുന്നില്ല. അതെപോലെ യഥാര്‍ത്ഥത്തില്‍ ധീരനായ മനുഷ്യന്‍ അവന്റെ വീര്യം കാണിക്കുന്നു പറഞ്ഞ് നടക്കുന്നില്ല.

ഒരാള്‍ക്ക് ഭാര്യമാരോ ബന്ധുക്കളോ ഏത് രാജ്യത്തും ഉണ്ടാകാം എന്നാല്‍ ലക്ഷമണനെപോലെ ഒരു സഹോദര്‍ന്‍ എല്ലായിടത്തും ഉണ്ടാകില്ല.

പതിവൃതകളുടെ കണ്ണീര്‍ വൃഥാവിലാകുന്നില്ല.  അതിനു കാരണക്കാരായവരെ അത് നശിപ്പിക്കുന്നു

ധര്‍മ്മത്തെക്കുറിച്ചറിവുള്ളവര്‍ പറയുന്നു, സത്യമാണു ഏറ്റവും വലിയ ധര്‍മ്മം.
രാമനെ കാട്ടില്‍ അയക്കണമെന്ന കൈകയിയുടെ അഭ്യര്‍ത്ഥന കേട്ട് വിഷണ്ണനായ ദശരഥനോട് കൈകേയി പറയുന്നത്.

ജീവിതത്തില്‍ സുഖവും ദു:ഖവും ഇടകലര്‍ന്നുണ്ടാകും. സുഖം മാത്രം സ്ഥായിയായി നില്‍ക്കുന്നില്ല.രാമനു വനവാസത്തിനു പോകേണ്ടിവരുന്നത് ആലോചിച്ച്് വിഷമിക്കുന്ന ദശരഥന്റെ വിഷമം കണ്ട് രാമന്‍ കൈകേയിയോട് പറയുന്നത്.

ഭീരുക്കളും ദുര്‍ബ്ബലരുമാണു എല്ലാം വിധിയെന്ന് സമാധാനിക്കുന്നത്.  ആത്മവിശ്വാസവും, ധൈര്യവുമുള്ളവര്‍ വിധിയേയോ ഭാഗ്യത്തേയോ ആശ്രയിക്കുന്നില്ല. സ്വന്തം പിതാവോ, ചിറ്റമ്മയോ തന്റെ വനവാസത്തിനു കാരണക്കാരല്ല മറിച്ച് വിധിയാണെന്ന രാമന്റെ വാക്ക് കേട്ട് ലക്ഷ്മണന്‍ കോപിച്ച് പറയുന്നത്

ആനയെ ദാനമായി കൊടുക്കുമ്പോള്‍ എന്തിനാണ് അതിന്റെ ചങ്ങലയില്‍ കണ്ണ് വക്കുന്നത്.(ചങ്ങല കൊടുക്കാന്‍ ഉണ്ടാകുന്ന വിഷമം)

കാട്ടിലേക്ക് രാമനു പരിവാരങ്ങളെ അയക്കാന്‍ ദശരഥന്‍ അയക്കുന്നത് കൈകേയി തടയുമ്പോള്‍ രാമന്‍ പറയുന്നത്. സ്വന്തം രാജധാനിയും രാജകുമാരന്‍ എന്ന പദവിയും വിട്ടു പോകുന്നവനു പരിവാരങ്ങള്‍ ഒന്നുമല്ല.

തന്ത്രികളില്ലാതെ വീണയില്ല. ചക്രങ്ങള്‍ ഇല്ലാതെ രഥമില്ല. ഭര്‍ത്താവില്ലാതെ ഒരു സ്ത്രീക്കും
സന്തോഷമുണ്ടാകില്ല.

.ദു:ഖം ഒരാളുടെ ധൈര്യം കളയുന്നു.  ഒരാളുടെ വിദ്യ നശിപ്പിക്കുന്നു. അത് എല്ലാം നശിപ്പിക്കുന്നു.  ദുഃഖത്തെക്കാള്‍ വലിയ ഒരു ശത്രുവില്ല. ഇത് കൗസല്യയുടെ വാക്കുകള്‍. രാമനെ കാട്ടിലേക്ക് പറഞ്ഞയച്ചതിനു ദശരഥനെ അവര്‍ അതിരറ്റ് അധിക്ഷേപിച്ചിരുന്നു.

Join WhatsApp News
P R Girish Nair 2019-08-12 00:35:28
ഒരു ക്ലാസിക്ക് കൃതി ഒരിക്കൽ കൂടി വായിക്കാൻ അവസരം ഒരുക്കിയ
ഈമലയാളിക്കും ശ്രീ സുധിർ സാറിനും അഭിനന്ദനങ്ങൾ.

കോരസൺ 2019-08-12 08:33:17
ധർമ്മത്തെപ്പറ്റിയുള്ള നിരന്തരം ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവട്ടെ. കാലദോഷങ്ങളിലും വക്രത നിറഞ്ഞാടുപോൾ ഇത്തരം കുറിപ്പുകൾ അനിവാര്യം. നന്ദി സുധിർ സർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക