Image

ബീഫും പോര്‍ക്കും വിതരണം ചെയ്യാനാവില്ല; പ്രതിഷേധവുമായി സൊമാറ്റോ ജീവനക്കാര്‍

Published on 11 August, 2019
ബീഫും പോര്‍ക്കും വിതരണം ചെയ്യാനാവില്ല; പ്രതിഷേധവുമായി സൊമാറ്റോ ജീവനക്കാര്‍

കൊല്‍ക്കത്ത : ബിഫൂം പോര്‍ക്കും അടങ്ങിയ ഭക്ഷണം എത്തിച്ചു നല്‍കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്തയിലെ സൊമാറ്റോ ജിവനക്കാര്‍. ബീഫും പോര്‍ക്കും ഡെലിവറി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോയിലെ ജീവനക്കാരുടെ പരാതി. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അവര്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊല്‍ക്കത്തയില്‍ സൊമാറ്റോ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും നടത്തി.

ബീഫ് വിഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താത്പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പോര്‍ക്ക് വിഭവങ്ങള്‍ എത്തിക്കാന്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും തയ്യാറല്ല. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കമ്പനി തയ്യാറല്ലെന്ന് ജീവനക്കാര്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക