Image

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് നടി ആത്മഹത്യ ചെയ്തു

Published on 11 August, 2019
മകളെ ശ്വാസംമുട്ടിച്ച് കൊന്ന് നടി ആത്മഹത്യ ചെയ്തു
മുംബൈ: മകളെ കൊന്ന ശേഷം മറാത്തി നടി പ്രദ്‌ന്യാ പാര്‍ക്കര്‍  ആത്മഹത്യ ചെയ്തു. മാറാത്തി ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നടിയാണ് പദ്‌ന്യാ. കുറച്ച് കാലങ്ങളായി സീരിയല്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞതിനാലും പ്രദ്‌ന്യ വിഷാദത്തിലായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് പ്രദ്‌ന്യയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ നിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് പ്രശാന്ത് പ്രദ്‌ന്യയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മകള്‍ ശ്രുതിയെ കിടക്കയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തി. മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്‌ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശ്രുതി.

സീരിയലുകള്‍ക്ക് പുറമെ ഏതാനും മറാത്തി ചിത്രങ്ങളില്‍ പ്രദ്‌ന്യ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളൊന്നും വെളിച്ചം കണ്ടില്ല.

സാമ്പത്തിക പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് കല്‍വ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശേഖര്‍ ബാഡ്‌ഗെ പറഞ്ഞു.  പ്രദ്‌ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക