Image

തേക്കടിയില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും തൂങ്ങിമരിച്ച നിലയില്‍

Published on 11 August, 2019
തേക്കടിയില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും തൂങ്ങിമരിച്ച നിലയില്‍
കുമളി: തേക്കടിയിലെ ഹോംസ്റ്റേയില്‍ 3 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇവര്‍ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നുവെന്നു കുമളി പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശി പ്രമോദ് പ്രകാശ്(വിഷ്ണു) എന്ന വിലാസമാണു രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കുമളി–തേക്കടി റൂട്ടിലെ ഹോംസ്റ്റേയിലാണു മൂവരെയും മരിച്ച നിലയില്‍ കണ്ടത്. ദമ്പതികളാണെന്നായിരുന്നു പ്രമോദും ജീവയും  ഹോംസ്റ്റേ ഉടമയോടു പറഞ്ഞത്. കൂടെയുള്ള സ്ത്രീ അമ്മയാണെന്നും പ്രമോദ് പറഞ്ഞു. ഭാര്യ ജീവയുടെ പേരില്‍ തമിഴ്‌നാട്ടിലുള്ള സ്ഥലം സംബന്ധിച്ച കാര്യങ്ങള്‍ക്കായാണു ഇവര്‍ എത്തിയതെന്നാണു സൂചന.  ഹോംസ്റ്റേയില്‍ നല്‍കിയിരിക്കുന്ന വിലാസം ഇങ്ങനെ: കരിക്കാട്ടുവിള വീട്, പെരുംകുഴി, ആഴൂര്‍, തിരുവനന്തപുരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക