Emalayalee.com - ഒരു മഹാപ്രളയത്തിന്റെ വാര്‍ഷിക ദിനത്തില്‍ മറ്റൊരു പ്രളയം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ഒരു മഹാപ്രളയത്തിന്റെ വാര്‍ഷിക ദിനത്തില്‍ മറ്റൊരു പ്രളയം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

AMERICA 11-Aug-2019
AMERICA 11-Aug-2019
Share
മഹാപ്രളയം കടന്നു പോയി ഒരുവര്‍ഷം തികയുന്ന ഓഗസ്റ്റ് 8 ന് തന്നെ മറ്റൊരു പ്രളയം കൊണ്ട് പ്രകൃതി വാര്‍ഷികം ആഘോഷിക്കുബോള്‍ ഒരു പ്രളയം കൊണ്ട് നാം പഠിക്കാതെ പോയ പല കാര്യങ്ങളും നമ്മെ ഓര്‍മ്മപെടുത്തുകയാണ് . പ്രകൃതിയുടെ ആത്യന്തിക ഭാവമെന്താണെന്ന് ഒരിക്കല്‍ കൂടെ ഓര്‍മ്മപ്പെടുത്താന്‍വേണ്ടിയായിരിക്കും പ്രളയം വാര്‍ഷികം ആഘോഷിക്കുന്നത്.ഏതു തിന്‍മയും നന്‍മയാക്കാല്‍ സാധിക്കുന്ന മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പില്‍ പ്രകൃതി നല്‍കുന്ന നിവേദനങ്ങളായി വേണം നാംഈ പേമാരിയെകാണേണ്ടത്.

കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ പ്രളയം കഴിഞ്ഞു ഒരു വര്‍ഷം തികയുമ്പോഴും നമുക്ക് സാധാരണ നിലയിലാകാന്‍ സാധിച്ചിട്ടില്ല.ഭവന രഹിതരെപൂര്‍ണ്ണമായി പുനരധിവസിപ്പിച്ചില്ല.ഒലിച്ചുപോയ പാലങ്ങളും റോഡുകളും ഒന്നും തിരുന്നത് മുന്‍പ്മറ്റൊരു ദുരന്തംനാം പ്രതിഷിച്ചതേ ഇല്ല .1924 നു ശേഷം കേരള ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ്നമുക്ക് കഴിഞ്ഞ വര്‍ഷംഉണ്ടായത്.അതിന് ശേഷം ഒരു ടീമിനെ നെതര്‍ലന്‍ഡ്‌സില്‍ വിട്ടുപ്രളയത്തെ എങ്ങനെ തടയാം എന്ന പാഠങ്ങള്‍പഠിച്ചു. പക്ഷേ അവര്‍ ഒന്ന് മറന്നുപോയി കേരളത്തിലെ കാലാവസ്ഥയല്ല നെതര്‍ലന്‍ഡില്‍ ഉള്ളതെന്ന്.

ഈ വര്‍ഷം ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് ദീര്‍ഘകാല ശരാശരിയില്‍നിന്ന് പത്തിരട്ടിവരെ കൂടുതല്‍ മഴ. മഹാപ്രളയമുണ്ടായ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങാണിത്. അന്ന് ഈ മൂന്നുദിവസങ്ങളില്‍ നാലിരട്ടിവരെയാണ് അധികമായി പെയ്തത്. ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലും മഴ കുറഞ്ഞത് പലേടത്തും വരള്‍ച്ചയ്ക്കും കാരണമായി. എന്നിട്ടും വെള്ളപൊക്കത്തിന്റെതീവ്രത കൂടാന്‍ കാരണം അഭൂതപൂര്‍വമായ ഈ മഴയാണ്.

ഡാമുകളില്‍ കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായികെട്ടി കിടക്കുന്ന മണല്‍ വാരാനൊ ഡാമുകള്‍ വൃത്തിയാക്കാനൊ ഒന്നും ചെയ്യ്തില്ല, അടഞ്ഞ് പോയ കനാലുകള്‍ തുറന്നില്ല, പൊട്ടിയൊലിച്ചുപോയ ബണ്ടുകള്‍ പുന:സ്ഥാപിച്ചില്ല, അധികമായി ഒഴുകിയെത്തി പുഴ നിറഞ്ഞു കിടന്ന മണല്‍ വാരിയെടുത്ത് അത് ഉപയോഗപ്പെടുത്തിയില്ല, പശ്ചിമ ഘട്ട പ്രകൃതി ലോല പ്രദേശങ്ങള്‍ ഇപ്പോഴും ക്വാറി മാഫിയകള്‍ തകര്‍ത്ത് കൊണ്ടിരിക്കുന്നു. മലകള്‍ മാന്തി നിരത്തുന്നതിനും പാടങ്ങള്‍ നികത്തുന്നതിനും ഫലമായി ഇപ്പോഴിതാ ഒരു ദിവസത്തെ മഴ പോലും താങ്ങാനാകാതെ പുഴകള്‍ നിറഞ്ഞു കവിയുന്നു. നാം ഇപ്പോഴും പലതും പഠിച്ചില്ലെന്ന് അര്‍ഥം.

മണ്ണില്‍ പണിയുന്നതിന് പലര്‍ക്കും താല്‍പര്യമില്ലാതായി. പാടങ്ങള്‍ നികത്തപ്പെട്ടു, അവിടെ റബ്ബര്‍തോട്ടങ്ങള്‍ സ്ഥാനം പിടിച്ചു.വീടുകളുടെ രൂപങ്ങളുംഭാവങ്ങളുംമാറി. പുഴകള്‍ മെലിഞ്ഞൊഴുകി. അവയുടെ ഒഴുക്കുകള്‍ തടയപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴകളില്‍ എറിയുകയുംഅതും മറ്റ് മാലിന്യങ്ങളോടൊപ്പം പുഴകളിലടിഞ്ഞു കൂടുബോഴും നാം അതെക്കെ കണ്ടില്ലെന്നു നടിച്ചു. അങ്ങനെനമ്മുടെപുഴകള്‍ മെലിഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടിനു കഴിഞ്ഞ പ്രളയത്തില്‍ നിന്നുംപഴയ പ്രതാപത്തിലും ഐശ്വര്യത്തിലും തിരിച്ചെത്താന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നസമയത്താണ് വീണ്ടും വെള്ളപൊക്കംഒരു വില്ലനെ പോലെ എത്തുന്നത്. ഒരുപാടു പേരുടെ സ്വപ്നങ്ങളും ജീവിതങ്ങളുമാണ്ആര്‍ത്തിരമ്പിവന്ന ജലത്തില്‍ ഒഴികിപ്പോകുന്നത്. ഒരു മനുഷ്യായുസില്‍ സമ്പാദിച്ചതെല്ലാം ഒരു പൊടി പോലും ബാക്കി വയ്ക്കാതെ വെള്ളംനക്കിത്തുടച്ചു കൊണ്ട് പോകുന്നു . കേരളം ഇന്നേ വരെ കാണാത്ത തരത്തില്‍ പേമാരി അതിന്റെ രുദ്രഭാവത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍അടിച്ചുകൊണ്ടിരിക്കുബോള്‍ ഏകദേശം 70 ല്‍ കൂടുതല്‍ ഉരുള്‍പൊട്ടലും70പരം ജീവനുകളും നഷ്ടപ്പെട്ടു .

രണ്ടരലക്ഷം ജനങ്ങള്‍ ഇതുവരെ ദുരുതാശ്വാസ ക്യാമ്പുകളില്‍എത്തിയിട്ടുണ്ട്ഉണ്ടെന്ന് ആണ്കണക്ക്.ക്യാമ്പുകള്‍ നല്ല രീതിയില്‍ നടക്കേണ്ടതുണ്ട്. ഇതിന് ഏവരുടെയും സഹായങ്ങള്‍ ആവിശ്യമാണ്.

ഈ ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും അഭിനന്ദിനീയമാണ്. പല പ്രതിസന്ധികളെ തരണം ചെയ്തു വേണം കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ . 
മലയാളികളായനാംഒത്തൊരുമയോടുംപരസ്പര സഹകരണതോടും തുടര്‍ന്നാല്‍ നിഷ്പ്രയാസംനമുക്ക് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയും . നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു സഹായം വേണ്ടി വരുബോള്‍സഹായിക്കേണ്ട ബാധ്യതപ്രവാസി മലയാളികളായനമുക്കുണ്ട്. ജാതി മത രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ സഹായങ്ങള്‍ ചെയ്യണ്ട സമയമാണ്. നമുക്ക് എല്ലാം മറന്നു നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഒത്തൊരുമിച്ചു സഹായിക്കാം. 
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇമ്പീച്ഛ് ട്രമ്പ് 2020 തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി (ബി ജോണ്‍ കുന്തറ)
ബി.എസ്.എന്‍.എല്ലിന് വിഷമം തോന്നുമോ ആവോ!(അഭി: കാര്‍ട്ടൂണ്‍)
ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു
എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി
ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
നിസ പി. തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: ആന്‍ഡ്രെ കാഴ്‌സണ്‍
യു.എസ് പൗരത്വത്തിനു അപേക്ഷിക്കുമ്പോള്‍ പ്രശ്നമാകുന്ന സ്വഭാവ ദൂഷ്യങ്ങള്‍
പ്രസിഡണ്ട് ട്രമ്പിനെതിരായ ഇമ്പീച്ച്‌മെന്റ് പ്രമേയം ആദ്യഘട്ടം കടന്നു
സംഘടനകളുടെ ശ്രദ്ധയ്ക്ക് ഒരു ജനപ്രിയ വിചാരം (ബെന്നി വാച്ചാച്ചിറ)
പൗരത്വ ബിൽ: മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്ക
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ്
കൂട്ടുകുടുംബം നാടകം കിക്കോഫ് ഓഫ് താമ്പായില്‍ നടന്നു
ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ നേതാക്കള്‍ ഓ.സി. ഐ. പ്രശ്‌നപരിഹാരത്തിന് നിവേദനം നല്‍കി
കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
സര്‍ഗ്ഗവേദി പ്രതിമാസയോഗം ഡിസംബര്‍ 15 ന്
ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
ഫൈന്‍ ആര്‍ട്‌സ് നാടകം നാളെ ബോസ്റ്റണില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM