Image

ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി

ഷോളി കുമ്പിളുവേലി Published on 10 August, 2019
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
ന്യു യോര്‍ക്ക്: മഹാദുഖം പെയ്തിറങ്ങിയ രണ്ടു ദിനങ്ങള്‍. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി വെയ്ക്കും സംസ്‌കാരവും നടന്ന രണ്ട് വിടവാങ്ങലുകള്‍ മൊത്തം സമൂഹത്തിന്റെ കണ്ണീരായി.

ഫ്‌ലോറിഡയില്‍ വെടിയേറ്റു മരിച്ച മാത്യു കൊരട്ടിയിലിനും ന്യു യോര്‍ക്കില്‍ വിടരും മുന്‍പെ കൊഴിഞ്ഞ ലിനു ജോര്‍ജ് പട്ടേരിക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനപ്രവാഹം സമൂഹത്തിന്റെ നെഞ്ചിലേറ്റ വേദനയുടെ പ്രതിഫലനമായി.

ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ചയാണു വേര്‍പിരിഞ്ഞത്. ഞെട്ടലോടും ദുഖത്തോടെയുമാണ് അമേരിക്കന്‍ മലയാളികള്‍ ആ വര്‍ത്ത എതിരേറ്റത്.

വെള്ളിയാഴ്ച യോങ്കേഴ്‌സിലെ പുരാതനവും വിശാലവുമായ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു അണമുറിയാതെ ജനങ്ങള്‍ ക്യൂ നിന്നു. പള്ളിയങ്കണമാകെ പ്രാര്‍ഥനാ നിരതരായ ജനങ്ങള്‍. 21 വര്‍ഷത്തെ കൊച്ചു ജീവിതംഅവസാനിക്കുമ്പോള്‍ അന്ത്യയാത്ര ചെല്ലാന്‍ ഒരിറ്റു കണ്ണീരുമായി പരിചിതരും അപരിചിതരും.

മനുഷ്യ ജീവിതത്തിന്റെ നിസഹായതയും നിസ്സാരതയും ആത്മീയ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.ഇവിടെ വിളക്ക് അണഞ്ഞുവെങ്കിലും മറ്റൊരു ലോകത്ത് പ്രകാശപൂര്‍ണമായ ദീപം തെളിഞ്ഞിരിക്കുന്നു. ഇനിയുമൊരിക്കല്‍ കാണാമെന്ന പ്രത്യാശയില്‍ ജീവിക്കുക...

ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായീരുന്ന പ്രിയ സുഹ്രുത്തിനു വിട പറയാന്‍ യുവജനതയുടെ നീണ്ട നിര തന്നെ എത്തി.

വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ദുഖത്തില്‍ പിതാവ് ജോര്‍ജിനെയും മാതാവ് ലിസിയേയും സഹോദരങ്ങളായ ടോണിയേയുംജിമ്മിയേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുമിത്രാദികള്‍ നിര്‍ന്നിമേഷരായി.

സംസ്‌കാര ശുശ്രൂഷകള്‍  മാത്രു ഇടവക ബ്രോങ്ക്സ് സെന്റ് തോമസ് സീറൊ മലബാര്‍ ദേവാലയത്തില്‍ നടന്നു. സംസ്‌കാരം വെറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്വരി സെമിത്തേരിയില്‍

വെള്ളിയാഴ്ച പൊതുദര്‍ശനത്തില്‍ ബ്രോങ്ക്‌സ് ഇടവക അസി. വികാരൈ ഫാ. റോയ്‌സന്‍ മേനോലിക്കല്‍, ഫിലഡല്ഫിയയില്‍ നിന്നുള്ള ഫാ.വിനോദ് മഠത്തിപറമ്പില്‍, ഫാ. ഫ്രാന്‍സിസ് നമ്പ്യാപരമ്പില്‍, ഫാ. ബിജു നാറാണത്ത്, ഫാ. സിജോ തുടങ്ങി ഒട്ടേറെ വൈദികര്‍ പ്രാര്‍ഥനകള്‍ക്കു നേത്രുത്വം നല്കി.
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
ലിനു ജോര്‍ജ് പട്ടേരിക്കു സമൂഹത്തിന്റെ ആദരാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക