Image

പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്

സ്വന്തംലേഖകന്‍ Published on 10 August, 2019
പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്
ഫോമാ നാഷണല്‍ കമ്മിറ്റി അംഗവും, നാടക നടനും സംവിധായകനുമായ പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ് . തരംഗം  ചാലക്കുടിയും, ലയണ്‍സ് ക്‌ളബും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക "മുരളീരവം 2019  "പരിപാടിയിലാണ് പൗലോസ് കുയിലാടനെ ആദരിച്ചത് .

ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ ബി ഡി ദേവസ്സി എം.എല്‍ എ യില്‍ നിന്നു അദ്ദേഹം നാടിന്റെ ആദരവ് ഏറ്റുവാങ്ങി. പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. ചാലക്കുടി നഗരസഭാധ്യക്ഷ ശ്രീമതി ജയന്തി പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു  

ചാലക്കുടിയിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രശസ്തര്‍ പങ്കെടുത്തു.

ഏതു വലിയ അംഗീകാരങ്ങള്‍ ലഭിച്ചാലും സ്വന്തം നാട് ഒരു കലാകാരനെ ആദരിക്കുന്നത് ജീവിതത്തി
ല്‍ ലഭിക്കുന്ന വലിയ സമ്മാനാണെന്നു പൗലോസ് കുയിലാടന്‍ പറഞ്ഞു. ചെറുപ്പകാലം മുതല്‍ ചാലക്കുടിയുമായുള്ള സാംസ്കാരിക ബന്ധത്തിന് ലഭിച്ച അംഗീകാരം കൂടിയായി ഈ ആദരവിനെ  കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും നിരവധി നാടകങ്ങളിലൂടെ ശ്രദ്ധേയനുമായ   പൗലോസ് കുയിലാടന്‍ ഇപ്പോള്‍ ചലച്ചിത്ര, ടി വി മേഖലയിലും അഭിനയിക്കുന്നു . 

ഹെല്‍ത്ത് ആന്‍റ് ആര്‍ട്‌സ് യു.എസ്.എ യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമായ "കറുത്ത കുര്‍ബാന"എന്ന ഹൊറര്‍ ചിത്രത്തില്‍  പൗലോസ് കുയിലാടന്‍ നായകനായി അഭിനയിക്കുന്നു .

പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്പൗലോസ് കുയിലാടന് ജന്മനാടിന്റെ ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക