Image

മാത്യു കൊരട്ടിയിലിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി

സജി കരിമ്പന്നൂര്‍ Published on 10 August, 2019
മാത്യു കൊരട്ടിയിലിന്  ആയിരങ്ങളുടെ അന്ത്യാജ്ഞലി
താമ്പാ, ഫ്ളോറിഡാ: വിനയ പൂര്‍ണമായ പെരുമാറ്റം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ മാത്യു കൊരട്ടിയിലിന് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമുള്ള പ്രിയപ്പെട്ടവരുടെ സ്മരണാജ്ഞലി.

താമ്പായിലെ ക്നാനയ സെന്ററില്‍ വെള്ളിയാഴ്ച നടന്ന വെയ്ക്കിലും അനുസ്മരണ സമ്മേളനത്തിലും പുരോഹിതര്‍,സാമൂഹിക, സാംസ്‌കാരിക നായകന്‍മാര്‍, ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ബന്ധുമിത്രാദികള്‍എന്നിവരടക്കംവമ്പിച്ച ജനാവലി പങ്കെടുത്തു.

ടോമി മ്യാല്‍ക്കരപ്പുറത്ത് ആമുഖ പ്രസംഗം നടത്തി. മൃതദേഹത്തിനു സമീപം നിറകണ്ണുകളോടെ വിതുമ്പി നില്‍ക്കുന്ന ഭാര്യ ലില്ലിക്കുട്ടി തെക്കനാട്ടിലിന്റെയും മക്കളുടെയും വിതുമ്പലുകള്‍ ഏവരേയും വേദനിപ്പിച്ചു.
വികാരാധീനരായി കാണപ്പെട്ട ചിക്കാഗോയിലേയും ന്യൂയോര്‍ക്കിലെ ഉറ്റവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

സഹോദരനെക്കാളുപരി സുഹൃത്തും വഴികാട്ടിയുമായിരുന്നു ജേഷ്ഠന്‍ തനിക്കെന്ന് മാര്‍ട്ടിന്‍ കൊരട്ടിയല്‍ അനുസ്മരിച്ചു.

വിവിധ ഇടവകകളിലെ പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
മലയാളം പത്രം പത്രാധിപരും കുടുംബ സുഹൃത്തുമായ ന്യൂയോര്‍ക്കില്‍ നിന്നുമുള്ള പേരൂര്‍ സ്വദേശി ജേക്കബ് റോയിതങ്ങളുടെ രണ്ട് കുടംബങ്ങള്‍ തമ്മിലുള്ള ഊ്ഷ്മള ബന്ധം അനുസ്മരിച്ചു.

ഫൊക്കാനയ്ക്ക് വേണ്ടി മയാമിയില്‍ നിന്നുമുള്ള ഡോ. മാമ്മന്‍ സി ജേക്കബും ഫോമാക്കുവേണ്ടി താമ്പായില്‍ നിന്നുമുള്ള ഉണ്ണികൃഷ്ണനും അനുശോചനം നേര്‍ന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രര്‍ ഫ്ളോറിഡായ്ക്കുവേണ്ടി സജി കരിമ്പന്നൂര്‍, റ്റാമ്പാ മലയാളി അസോസിയേഷനുവേണ്ടി തോമസ് ദാനിയേല്‍ മലയാളി അസോസിയേഷന്‍ ഓഫ് താമ്പാക്കു വേണ്ടി ഷൈനി ജോസ് കിഴക്കനേടിയില്‍ എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

കുടുംബസുഹൃത്തും സഹപാഠിയുമായ സ്റ്റീഫന്‍ മറ്റത്തിപ്പറമ്പില്‍ വര്‍ദ്ധിച്ചു വരുന്ന ഏഷ്യന്‍ വംശജരോടുള്ള ആക്രമത്തിനും വിവേചനത്തിലും ഉത്കണ്ഠ രേഖപ്പെടുത്തി. ക്നാനായ കമ്മ്യൂണിറ്റിയോട് കാണിച്ച ഔദാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഒരു സ്മാരകം കമ്യൂണിറ്റി സെന്ററില്‍ സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ടവരോട് അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി നിരവധിപേര്‍ അനുശോചനം അറിയിച്ചവരില്‍ പെടുന്നു. ഫിലിപ്പ് ടോമി തെക്കനാട്ട്, പി.പി.ചെറിയാന്‍, അലക്സ്, കെസിസിസിഎഫ് പ്രസിഡന്റ് ടോമി കട്ടിണച്ചേരില്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രമാണ്.

അനുസ്മരണ സമ്മേളനത്തില്‍ ആദ്യാവസാനം അഭൂതപൂര്‍വ്വമായ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.

സാമൂഹിക സേവനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും ഉഴിഞ്ഞു വച്ച ശ്രീ.മത്തായി കൊരട്ടിയിലിന് ജീവന്റെ കിരീടം ഉറപ്പായും ലഭിക്കുമെന്ന് താമ്പാക്നാനായ ചര്‍ച്ച്് വികാരി മാത്യു ഇലഞ്ഞിക്കാട്ടില്‍ തന്റെ സമാപന പ്രസംഗത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക