Image

ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന് മാര്‍പാപ്പയുടെ ധനസഹായം

Published on 03 May, 2012
ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന് മാര്‍പാപ്പയുടെ ധനസഹായം
ലണ്ടന്‍ : ബ്രിട്ടണിലെ വാല്‍ഷിംഗാം നാഥയുടെ നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 250,000 ഡോളര്‍ ധനസഹായം നല്‍കി. ഓര്‍ഡിനറിയേറ്റിന്‍റെ അധ്യക്ഷന്‍ മോണ്‍സിഞ്ഞ്യോര്‍ കെയ്ത്ത് ന്യൂട്ടന്‍ മെയ് ഒന്നാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍പാപ്പയോടു കൃതജ്ഞത പ്രകടിപ്പിച്ച മോണ്‍. കെയ്ത്ത് ന്യൂട്ടന്‍ പാപ്പായുടെ സംഭാവന ആഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിനു വലിയ സഹായവും പ്രോത്സാഹനവുമാണെന്ന് പ്രസ്താവിച്ചു.

ക്രൈസ്തവാക്യൈത്തിനു വേണ്ടി മാര്‍പാപ്പ നടത്തുന്ന പരിശ്രമങ്ങള്‍ക്കു ഉദാഹരണമാണ് ഈ സംഭാവനയെന്ന് ബ്രിട്ടണിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അന്തോണിയോ മെനീനി അഭിപ്രായപ്പെട്ടു.

* ഇംഗ്ലണ്ടില്‍ 2011 ജനുവരി മാസം സ്ഥാപിതമായ വാല്‍സിംഗാമിലെ നാഥയുടെ ഓര്‍ഡിനറിയേറ്റ് പ്രഥമ വ്യക്തിഗത ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റാണ്. 2009 നവംബര്‍മാസം നാലാം തിയതി പ്രസിദ്ധീകരിക്കപ്പെട്ട ആഗ്ലിക്കനോരും ചെത്തിബുസ് എന്ന അപ്പസ്തോലീക കോണ്‍സ്റ്റിറ്റൂഷന്‍ പ്രകാരം ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്ക് അവരുടെ പാരമ്പര്യവും ആരാധനാക്രമവും നിലനിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭയുമായി പൂര്‍ണ്ണ ഐക്യം സാധ്യമാക്കുന്ന സഭാപ്രവിശ്യയാണ് വ്യക്തിഗത ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ്. രൂപതയോ വികാരിയാത്തോപ്പോലെയുള്ള സഭാ പ്രവിശ്യയുടെ ഒരു നവീന രൂപമാണ് വ്യക്തിഗത ഓര്‍ഡിനറിയേറ്റ്. ഓര്‍ഡിനറിയേറ്റിന്‍റെ അധ്യക്ഷന്‍ ഒരു കത്തോലിക്കാ മെത്രാനോ വൈദീകനോ ആകാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക