Image

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാള അരങ്ങേറ്റത്തിനൊരുങ്ങുന്നു

Published on 10 August, 2019
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാള അരങ്ങേറ്റത്തിനൊരുങ്ങുന്നു

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ മലയാളത്തില്‍ ചുവട് വെയ്ക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ ആര്‍ട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ താരങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംവിധായകന്റെ തന്നെയാണ് കഥയും. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമല്‍ കെ. ജോബിയാണ്. ചിത്രത്തിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള‍ പുറത്തു വന്നിട്ടില്ല. ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റര്‍ മരുമകനാണ് സന്ധ്യാ മോഹന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക