Image

നൂറ് പൗണ്ടുള്ള പിറ്റ്ബുള്ളിനെ കൂറ്റന്‍ അലിഗേറ്റര്‍ വിഴുങ്ങി

പി പി ചെറിയാന്‍ Published on 10 August, 2019
നൂറ് പൗണ്ടുള്ള പിറ്റ്ബുള്ളിനെ കൂറ്റന്‍ അലിഗേറ്റര്‍ വിഴുങ്ങി
സെന്‍ട്രല്‍ ഫ്‌ളോറിഡാ: സെന്‍ട്രല്‍ ഫ്‌ളോറിഡാ സിറ്റിയിലെ പോണ്ടില്‍ കഴിഞ്ഞിരുന്ന പതിനൊന്നടി നീളമുള്ള കൂറ്റന്‍ അലിഗേറ്റര്‍ നൂറ് പൗണ്ട് തൂക്കമുള്ള പിറ്റ്ബുളിനെ ജീവനോടെ വിഴുങ്ങിയതായി പെറ്റിന്റെ ഉടമസ്ഥ സിന്‍ന്ധ്യാ റോബിന്‍സണ്‍ വെളിപ്പെടുത്തി.

ആഗസ്റ്റ് 8 വ്യാഴാഴ്ച പിറ്റ്ബുളുമായി പോണ്ടിന് സമീപത്തുകൂടി നടന്ന് പോകുമ്പോള്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ട അലിഗേറ്റര്‍ നായയേയും കൊണ്ട് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് സിന്ധ്യ പറഞ്ഞു.

സംഭവത്തിന് ശേഷം അലിഗേറ്ററിനെ ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് അധികൃതര്‍ പോണ്ടില്‍ നിന്നും നീക്കം ചെയ്തു. പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്ന ഈ സ്ഥലത്ത് നടന്ന അലിഗേറ്റര്‍ ആക്രമണം തങ്ങളെ അത്ഭുതപ്പെടുത്തിയതായി എഫ് ഡബ്ലിയു വക്താവ് മെലൊഡി കില്‍ബോണ്‍ പറഞ്ഞു. സിന്ധ്യക്ക് സംഊവിച്ച നഷ്ടത്തില്‍ വേദനിക്കുന്നതായും ഇവര്‍ പറഞ്ഞു. ഫ്‌ളോറിഡായില്‍ സമീപകാലത്ത് അലിഗേറ്റര്‍ ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നൂറ് പൗണ്ടുള്ള പിറ്റ്ബുള്ളിനെ കൂറ്റന്‍ അലിഗേറ്റര്‍ വിഴുങ്ങിനൂറ് പൗണ്ടുള്ള പിറ്റ്ബുള്ളിനെ കൂറ്റന്‍ അലിഗേറ്റര്‍ വിഴുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക