Image

സൗമ്യസമീപനത്തിന്റെ സാന്ത്വനഭാവം! (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 09 August, 2019
സൗമ്യസമീപനത്തിന്റെ സാന്ത്വനഭാവം! (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
സ്ത്രീ സമത്വമോ, സ്ത്രീ സംവരണമോ, സ്ത്രീമേധാവിത്വമോ ഒന്നുംതന്നെ ഇല്ലാത്തതിരുന്ന എഴുപതുകളുടെ മടിത്തട്ടില്‍ രാജ്യസേവന മനോഭാവത്തോടെ ധീരതയോടെ വിദ്യാലയ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ വനിതയാണ് ശ്രീമതി സുഷമ സ്വരാജ് .എവിടെയും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്ന ഈകാലഘട്ടത്തില്‍ ആണെങ്കില്‍പോലും അപവാദങ്ങളും അപകീര്‍ത്തികളും കുട്ടത്തില്‍ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടു എന്ന ുതന്നെ കണക്കാക്കപ്പെടുന്ന ,എന്നിട്ടും എവിടെയൊക്കെയോ ഇനിയും മുഴച്ചുനില്‍ക്കുന്നപുരുഷമേധാവിത്വവും എല്ലാംഅഭിമുഖീകരിച്ചാല്‍ മാത്രമേ ഒരുസ്ത്രീയ്ക്ക് എത്രധീരയായാലും ഉന്നതതലങ്ങളില്‍ എത്തിപിടിയ്ക്കാന്‍ കഴിയൂഎന്നുള്ളത് ഇന്നുംസമൂഹത്തില്‍ നിലനില്‍ക്കുന്നഒരുസത്യമാണ്.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ തന്റെ സേവനത്തിന്റെ മഹത്തായ നാല്പത്തി രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ട ഈ ധീരവനിതയുടെ ആത്മാവിനുമുന്നില്‍ നമ്മള്‍ എല്ലാവര്ക്കും, പ്രത്യേകിച്ചും വനിതകള്‍ക്ക്പ്രണാമം സമര്‍പ്പിയ്ക്കാം.

അഴകും ഐശ്വര്യവുംസമ്മേളിക്കുന്ന ആമുഖംപോലെത്തന്നെ അവരുടെ സമൂഹത്തിനുവേണ്ടിയുള്ള സേവനവും,  കള്ളത്തരവും, തട്ടിപ്പും, മോഹനവാഗ്ദാനങ്ങളും, ഗുണ്ടായിസവും എല്ലാംകൊണ്ടും മലിനമായികിടക്കുന്നഭാരതത്തിന്റെ കലക്കുവെള്ളത്തില്‍ തെളിനീരാണ്.  സഹായം അഭ്യര്‍ത്തിച്ചുവരുന്നവരോട് ജാതിമതരാഷ്ട്രീയ ഭേദമന്യേ അവര്‍കാണിക്കുന്ന കരുതല്‍, പ്രതിജ്ഞാബദ്ധത ഇവയെല്ലാം ഒരുരാഷ്ട്രീയ നേതാവ് അല്ലെങ്കില്‍ ഒരുമന്ത്രി എന്നതിനേക്കാള്‍ മനുഷ്യത്തിനു വിലമതിയ്ക്കുന്ന ഒരു ജനസേവക എന്ന നിലയില്‍എല്ലാജനതയുടെ യുംമനസ്സില്‍ അവര്‍ഇടംപിടിച്ചു. ജനസേവനത്ത ിനായിനിയുക്തമായ ഒരുജന്മം ആയിരുന്നുഅവരുടേത്.. ഭാരതീയരായഒരാള്‍ക്കുംമറക്കാന്‍ കഴിയാത്ത വ്യക്തിത്വം.രാഷ്ട്രീയജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ നിര്‍വഹിച്ച വിവിധപദവികളില്‍ അവരുടേതായ ഒരു മുദ്രചാര്‍ത്താന്‍  അവര്‍ക്ക് കഴിഞ്ഞത് അവരിലെസേവന മനോഭാവത്തിലൂടെ മാത്രമാണ്.  ഏതു പ്രതിസന്ധിഘട്ടത്തിലും തളരാതെ പ്രശ്‌നങ്ങള്‍  പരിഹരിച്ച്.  സരളതയുടെ പ്രതിരൂപമാകുമ്പോഴും കാരിരുമ്പിനൊത്ത കരുത്ത് പ്രകടിപ്പിച്ച ഈമാതൃകാ സ്ത്രീയുടെ വേര്‍പാട് ഭാരതീയ ജനതയ്ക്ക് തീരാനഷ്ടംതന്നെ.

ഏതൊരു സംരംഭമാകട്ടെ, രാഷ്ട്രീയപാര്‍ട്ടിയോ മറ്റെന്തെങ്കിലോ, അതിന്റെ വിജയത്തിന്റെ നെടുംതൂണുകള്‍ അതില്‍ പ്രവര്‍ത്തിയ്ക്കുന്നവരുടെ ആത്മാര്‍ത്ഥമായ, അടിയുറച്ചസേവനം തന്നെയാണ്. ഈ അടിത്തറയില്‍ മാത്രമേ ആ സംരംഭത്തിന്മുകളിലേക്കുയര്‍ന്നുവിജയപതാകപറത്താന്‍ കഴിയൂ.ഇത്തരത്തിലുള്ള അടിയുറച്ച സേവനമനോഭാവത്തിന്റെ പര്യായമാണ് ശ്രീമതി സ്വരാജ് എന്നത് അവരുടെ ജീവിതയാത്രയില്‍ തന്നെ വ്യക്തമായി അടയാളപ്പെടുത്തുന്നു. അവര്‍ നടന്നു നീങ്ങിയവഴികളില്‍ അവര്‍ സ്വായത്തമാക്കാന്‍ ആഗ്രഹിച്ചത് അധികാരത്തിന്റെ ഇളകാത്ത കസേരയല്ലമറിച്ച് ജനസേവനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന ഒരുമനസ്സ്ജനങ്ങള്‍ക്ക് കാഴ്ചവച്ച ജനങ്ങളുടെസേവക എന്ന ഒരുസംതൃപ്തിയായിരുന്നു. അതുകൊണ്ടുതന്നെഅവരുടെശരീരംജീവന്‍ വെടിഞ്ഞെങ്കിലും മനുഷ്യമനസ്സില്‍  അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ജീവന്‍ എന്നെന്നേയ്ക്കുമായി നിലനില്‍ക്കുന്നു.

ആഗസ്റ്റ് 7 നു ഹൃദയാഘാതംമൂലം ഈലോകത്തോട് വിടപറഞ്ഞതിനുശേഷം മാധ്യമങ്ങളിലൂടെ വായിച്ചറിയാല്‍ കഴിഞ്ഞഅവരെക്കുറിച്ചുള്ള ഓരോവിവരങ്ങളും നിഷ്കാ മകര്‍മ്മത്തെകുറിച്ചു ജനങ്ങള്‍ക്കുള്ള ഒരുപാഠംതന്നെ എന്ന് വേണമെങ്കില്‍ പറയാം.

അവരുടെ ദീര്‍ഘമായരാജ്യസേവനത്തിലൂടെ യുള്ളയാത്രയില്‍ ഒരിയ്ക്കലും ഒരുസ്ത്രീയുടേതായ ദുര്ബലതകാണാന്‍ കഴിയില്ല എന്നത് ഓരോവനിതകളും ശ്രദ്ധിയ്ക്കപ്പെടേണ്ടഒന്നാണ്. പകരം ഇവര്‍ അവസരോചിതമായ ഉറച്ചതീരുമാനങ്ങള്‍ ധീരതയോടെ എടുത്തതായും നമുക്കറിയാന്‍ കഴിയും.     .
ആരോഗ്യപ്രശ്‌നങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ നിന്നുംമറ്റു ഉത്തരവാദിത്വങ്ങളില്‍ നിന്നുംവിട്ടുനിന്നിട്ടും, കാശ്മീര്‍ പ്രശ്‌നങ്ങള്‍ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മോഡി ഗവണ്‍മെന്റ് എടുത്ത നടപടിയെ പ്രശംസിച്ചുകൊണ്ട് 'താന്‍ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് ' എന്ന ട്വിറ്ററിലൂടെനല്‍കിയ സന്ദേശം ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഘീകരിയ്ക്കുമ്പോഴും അവരില്‍ അലിഞ്ഞുചേര്‍ന്ന സ്വരാഷ്ട്രത്തോടുള്ള അര്‍പ്പണബോധമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഓരോസന്ദര്ഭങ്ങളിലും ശ്രീമതി സുഷമയുടെ ശക്തമായ പ്രതികരണവും വിദേശങ്ങളുമായുള്ള ഇടപെടലും ഓരോപ്രശ്‌നങ്ങളുംസമര്‍ത്ഥമായി പരിഹരിയ്ക്കാന്‍ കഴിഞ്ഞിരുന്നു എന്ന്ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നു.

കുവൈറ്റില്‍ മലയാളി നേഴ്‌സുമാര്‍ക്ക് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളില്‍ നിന്നുംഅവരെ രക്ഷപ്പെടുത്തി കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതില്‍ അവര്‍ എടുത്തശക്തമായ തീരുമാനവും, സഹിഷ്ണുതയും അമിതമായ ആത്മാര്‍ത്ഥതയും, ചുമതലാബോധവും ശ്രീ ഉമ്മന്‍ ചാണ്ടി രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.
പാര്‍ട്ടിയ്ക്കും അധികാരങ്ങള്‍ക്കും അതീതമായി അവര്‍ പലസന്ദര്ഭങ്ങളിലും ജനങ്ങളോട് കാണിച്ച മനുഷ്യത്വവും, കാരുണ്യവുംഅവരുടെ വേര്‍പാടില്‍ ജനങ്ങള്‍ വേദനയോടെ സ്മരിയ്ക്കുന്നു.
ദൗര്ബല്യങ്ങള്‍ക്കും, പ്രേരണകള്‍ക്കും, സാഹചര്യങ്ങളുടെ സന്ദര്ഭങ്ങള്‍ക്കും വശംവദരാക ാതെ മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യംനല്‍കുന്നതും, ജാതിമതരാഷ്ട്രീയ വിവേ ചനങ്ങളില്ലാതെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതും ഏതുപ്രതിസന്ധിയെയും ശക്തമായിനേരിട്ട് ലക്ഷ്യത്തെ കൈവരിയ്ക്കാനും, അധികാര കസേരകളില്‍ അടിയുറച്ചിരിയ്ക്കാതെ ആത്മാര്‍ത്ഥമായി ജനങ്ങള്‍ക്കുവേണ്ടി വര്‍ത്തിയ്ക്കാന്‍ തയ്യാറായ ഒരുസേവകനായിരിയ്ക്കണം എപ്പോഴുംഒരുനേതാവ് എന്നതും നിസ്വാര്‍ത്ഥമായ രാജ്യസേവ നമായിരിയ്ക്കണം അവന്റെമാര്‍ഗ്ഗമെന്നും മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ജീവിതമാണ് ശ്രീമതി സുഷമസ്വരാജ് നമുക്ക്മുന്നില്‍ കാഴ്ചവച്ചത്.

അകത്തളങ്ങളില്‍ ബന്ധിയ്ക്കപ്പെട്ടവള്‍, പുരുഷമേധാവിത്വത്തിന്റെ ഇരകള്‍, അപവാദങ്ങള്‍ക്കു പാത്രീഭവിയ്ക്കുന്നവള്‍ തുടങ്ങിയ സമൂഹത്തിലെ എല്ലാ തടസ്സങ്ങളെയും സേവനമനോഭാവത്തിനും, ആത്മാര്‍ത്ഥതയ്ക്കും, ധീരതയ്ക്കും, മനോധൈര്യത്തിനും നിഷ്പ്രയാസം അഭിമുഖീകരിയ്ക്കാന്‍ കഴിയുമെന്നതിനു സ്ത്രീകള്‍ക്കുള്ള ഒരുമാതൃകയാണ് ശ്രീമതി സുഷമാ  സ്വരാജ്.

ഭാരതത്തിനു ദിനംപ്രതിനഷ്ടപ്പെടുന്ന ഉന്നതരില്‍ ഒരാള്‍ എന്നതില്‍നിന്നും വ്യത്യസ്തമായി, പാര്‍ട്ടിയോ, ജാതിയോ, മതമോവര്‍ഗ്ഗമോ ഒന്നുംതന്നെ കണക്കിലെടുക്കാതെ,  ദീര്‍ഘമായ രാജ്യസേവനം ചെയ്തഈധീരവനിതയുടെ ജീവിതത്തിലെ ഓരോ കാല്‍വയ്പുകളും, സമൂഹത്തിലേയ്ക്ക് ഇറങ്ങിഎല്ലാതുറകളിലും തന്റെ കഴിവ്‌തെളിയിയ്ക്കാന്‍ പരിശ്രമിയ്ക്കുന്ന ഓരോ സ്ത്രീയ്ക്കും ശ്രദ്ധ േയാടെ നോക്കിമനസ്സിലാക്കാന്‍ കഴിയട്ടെ എന്ന് ഇവ രുടെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുന്നതോടൊപ്പം ആഗ്രഹിച്ചു പോകുന്നു.

നമുക്കായി അവര്‍ കാഴ്ചവച്ച നിഷ്കളങ്കമായ ചിരിയുടെ കുട്ടത്തില്‍ കോടി ജനതയുടെമനസ്സിലെ സ്‌നേഹവും വാത്സല്യവുംകൂടെ കൊണ്ടുപോകു എന്ന് അവരുടെ ആതാമാവിനോട ്ആവശ്യപ്പെ ട്ടുകൊണ്ട് അവരുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിയ്ക്കാം.

സൗമ്യസമീപനത്തിന്റെ സാന്ത്വനഭാവം! (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P R Girish Nair 2019-08-09 23:12:22
ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിൾ നയതന്ത്ര ബന്ധം വളർത്തുന്നതില്‍ ശ്രീമതി സുഷമ സ്വരാജിന്റെ സമര്‍പ്പണവും അനുകമ്പയും സംഭാവനയും മറക്കാനാവില്ല. പ്രത്യേകിച്ചു പ്രവാസി ഇൻഡ്യക്കാർക്ക്. ഇന്ത്യയിലെ മികച്ച നേതാവും നയതന്ത്രജ്ഞയുമായ ശ്രീമതി സുഷ്മ സ്വരാജിന്റെ മരണം നികത്താവാത്ത നഷ്ടമാണ് ഇന്ത്യൻ ജനതക്ക് ഉണ്ടായിരിക്കുന്നത്.  പൊതുസേവനത്തിനായി ജീവിതം അര്‍പ്പിച്ച നേതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Das 2019-08-10 07:14:30

As you  rightly pointed out, in many ways, Sushmaji made her journey in a challenging Indian politics truly remarkable besides her assuring smile on the face, must mention - saree & sindoor - that  made the world notice the cultural Indian woman who will always be the jovial picture of love and dignity – may her noble soul RIP !

devan tharapil 2019-08-10 23:01:30
സുഷ്മ സ്വരാജിനെക്കുറിച്ച് ജ്യോതി ലക്ഷ്മി എഴുതിയ "സൗമ്യ സമീപനത്തിന്റെ സാന്ത്വന ഭാവം"എന്ന ലേഖനം അർത്ഥവത്തും ഏറെ ചിന്തനീയവുമാണ്.സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായിരുന്നു സുഷ്മാജി .25-)൦ വയസ്സിൽ ഹരിയാനയിൽ മന്ത്രിയായി ഈ വനിത.ഭാരതത്തിലെ ആദ്യത്തെ വിദേശകാര്യമന്ത്രിയും സുഷമ സ്വരാജ് തന്നെ. വാജ്‌പേയ് മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരിക്കെയാണ് ലോകസഭാചർച്ചകൾ തത്സമയം സംപ്രേക്ഷണം ചെയ്യുവന്നതിനുള്ള തീരുമാനമെടുത്തത്.
വിദേശമന്ത്രിയായിരിക്കെ ട്വിറ്ററിലൂടെയും മറ്റും അടിയന്തിരമായി പരിഹാരങ്ങൾ നേടാനായത് ഏറെ പ്രശംസ നേടിയിരുന്നു.കേന്ദ്രമന്ത്രി എന്ന നിലയിൽ മാനുഷിക മുഖം നൽകിയത് സുഷമ സ്വരാജ് ആയിരുന്നു.മികച്ച പാർലമെന്റേറിയനുള്ള ബഹുമതി നേടിയ ഏക വനിതയും ശ്രീമതി സുഷമ സ്വരാജ് മാത്രമാണ്.അതുപോലെ നേഴ്‌സുമാർ ഗൾഫിൽ കുടുങ്ങിയപ്പോൾ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷ്മാജിയുടെ പ്രവർത്തനം ഏറെ ശ്ലാഹിക്കപ്പെട്ടതാണ്.അവർ പ്രവർത്തിച്ച എല്ലാ മേഖലയിലും തന്റേതായ കൈയ്യൊപ്പ് ചാർത്തിയ വളരെ കുറച്ചു പേരിൽ പ്രധാനിയാണ് സുഷ്മാജിയെന്നതും അഭിമാനിക്കാം .മരണം ആർക്കും തടുത്തു നിർത്താനാവില്ലല്ലോ?അവൻ കള്ളനെപ്പോലെ ഒളിച്ചിരുന്ന് നമ്മെ ആക്രമിക്കും .അങ്ങനെ നഷ്ടങ്ങളുടെ പട്ടികയിൽ ഞാൻ എന്നും ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന സുഷ്മാജിക്ക് എന്റെ  പ്രണാമം.കൂടെ വളരെ നന്നായി ലേഖനം എഴുതിയ ജ്യോതിലക്ഷ്മിക്കും ആശംസ നേരുന്നു.എഴുത്തു ഇരുതലവാളിനേക്കാൾ കരുത്തുള്ളതാണ് .തന്റെ കർമ്മം സമൂഹത്തിനു വേണ്ടി തുടരുക.അഭിനന്ദനം ജ്യോതിലക്ഷ്മി ...
(ദേവൻ തറപ്പിൽ)  
Devan Tharapil 2019-08-11 04:34:43
രണ്ടു മുതൽ നാല് പേജിൽ വരുന്ന മലയാളം ലേഖന മത്സരം വച്ച് കൂടെ. അത് എഴുതുന്നവർക്ക് കൂടുതൽ പ്രചോദനം നല്കാതിരിക്കില്ല. ആശംസകൾ ദേവൻ തറപ്പിൽ
Raju Mylapra 2019-08-11 12:41:29
There is no question that Sushamaji was a very good foreign affairs minister. But, don't forget the great services done by Vaylarji in the same capacity; especially he was a great help for American Malayalees. Without any failure he attended both FOKANA and FOMAA conventions and managed to get some passes for American Malayalee leaders to attend the World Pravasi Convention; also a couple of awards to his devotees.
Vayanakaran 2019-08-11 14:37:41
രാജു മൈലാപ്ര അനുഗ്രഹീത ഹാസ്യ സാമ്രാട്ട് 
തന്നെ. വയലാർ രവിയെ പരോക്ഷമായി 
പരിഹസിച്ചത് കലക്കി. രാജു സാർ നിങ്ങളെ 
നാട്ടിലെ സാഹിത്യ അക്കാദമി പ്രവർത്തകർ 
കാണാത്തത് കഷ്ടം. അമേരിക്കൻ മലയാളി 
ആയതുകൊണ്ട് പണം പ്രതീക്ഷിക്കയാകും.
നിങ്ങൾ  നാട്ടിലെ ഏതു ഹാസ്യസാഹിത്യകാരനെക്കാൾ 
പ്രഗത്ഭനാണ്.  ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. 
പൊക്കോ വല്ലതും കേൾക്കേണ്ടയെങ്കിൽ 2019-08-11 15:49:31
വയലാർരവിയെ തലയിൽ വച്ച് കൊണ്ട് നടന്ന ഒരുത്തനാണ് ഞാൻ . എന്റെ മുടി മുഴുവൻ പോയതുപോട്ടെ ഒടുക്കത്തെ നാറ്റം അതിതുവരെ പോയിട്ടില്ല . പൊക്കോ മയി .... അല്ലെങ്കിൽ താൻ എന്റെ വായീന്ന് വല്ലതും കേൾക്കും 

 
ദൈവം 2019-08-11 20:54:10
 എനിക്കും തമാശ് ഇഷ്ടമാണ് - മസിലുപിടിക്കുന്നവരെ കണ്ടു കണ്ടു ഞാനും മസിലു പിടുത്തം തുടങ്ങിയിരിക്കുയാണ് . ഇപ്പഴാണ് ഒന്ന് അയഞ്ഞത്  നിന്റെ ഹാസ്യ ഗ്രന്ഥിയിൽ നിന്നും പുതിയ ഉറവകൾ ഉണ്ടാവട്ടെ . വായനക്കാരൻ പറഞ്ഞപ്പോളാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത് . എന്റെ എല്ലാ അനുഗ്രഹങ്ങളും .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക