Image

ഈദ് മര്‍ഹ ഒന്നാം പെരുന്നാളിന് റുമൈത്തിയ്യ പാര്‍ക്കില്‍

Published on 09 August, 2019
ഈദ് മര്‍ഹ ഒന്നാം പെരുന്നാളിന് റുമൈത്തിയ്യ പാര്‍ക്കില്‍

കുവൈത്ത് :ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് മര്‍ഹ ഓഗസ്റ്റ് 11 ന് (ഞായര്‍) വൈകുന്നേരം 6 മുതല്‍ പത്തു വരെ റുമൈത്തിയ്യ പബ്ലിക് പാര്‍ക്കില്‍ നടക്കും. 

പെരുന്നാള്‍ കുടുംബ സമേതം ആഘോഷിക്കാനായി വിവിധ തരം കലാ കായിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പരിപാടികളുണ്ടാകും. 

വിശദ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക 97562375, 99463835.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക