Image

സംസ്ഥാനത്ത് ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകള് പ്രഖ്യാപിച്ചു: ഇ.പി ജയരാജന്‍

Published on 09 August, 2019
സംസ്ഥാനത്ത് ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകള് പ്രഖ്യാപിച്ചു: ഇ.പി ജയരാജന്‍

സംസ്ഥാനത്ത് ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ പ്രവചിക്കുന്ന റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തുടര്‍ച്ചയായി അതിതീവ്രമഴ പെയ്യുന്നത് വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും അപകടം കൂടുതല്‍ വര്‍ധിപ്പിക്കും. അതുകൊണ്ട് അസാധാരണമായ ഇടപെടല്‍ നടത്തി മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലത്തില്‍ വരെ കണ്‍ട്രോള്‍ റൂമുകള്‍ സദാ സജ്ജരായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക