Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക് ഉത്സവമായി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 August, 2019
വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി
വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക്ആഗസ്റ്റ് 3   തീയ്യതി ശനിയാഴ്ച Hawthorn ണിലുള്ള ബ്രോഡ് വേ  പാര്‍ക്കില്‍  വെച്ചു വിപുലമായ  നടത്തി. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പികിനിക് വൈകീട്ട് അഞ്ചുമണിയോടെ സമാപിക്കുകയുണ്ടായി. പ്രസിഡന്റ് ജോയി ഇട്ടന്‍ ആമുഖ പ്രസംഗത്തിന് ശേഷം അഭിഭക്ത  ഫൊക്കാനയുടെ  മുന്‍  പ്രസിഡന്റും ഫോമാ നേതാവുമായ  ജെ. മാത്യൂസ് നിര്‍വഹിച്ചു.

.വിവിധ പ്രായക്കാര്‍ മത്സരിച്ച് ഗെയ്മുകളില്‍ പങ്കെടുക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം ഗെയ്മുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവരും മത്സരിച്ച് സമ്മാനം നേടുന്നതും കാണാമായിരുന്നു. സ്‌പോര്‍ട്‌സുകള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.ജെ .ഗ്രെഗറി  ആണ്. പിക്‌നികിന്റെ കോഓര്‍ഡിനേറ്റേഴ്‌സ് ജോണ്‍ മാത്യു, ഇട്ടൂപ് ദേവസ്യ, പലോസ് വര്‍ക്കി , എന്നിവര്‍  പ്രവര്‍ത്തിച്ചു.

 പ്രസിഡന്റ് ജോയി ഇട്ടന്‍,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍  തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്  എന്നിവരോടൊപ്പം, ആന്റോ വര്‍ക്കി,ജെ മാത്യൂസ്,ലിജോ ജോണ്‍, ജോണ്‍ കെ. മാത്യൂ, ഗണേഷ് നായര്‍, ഷൈനി ഷാജന്‍, വിബിന്‍  ദിവാകരന്‍, കേ ജി  ജനാര്‍ദ്ദനന്‍, ഷാജന്‍ ജോര്‍ജ്, കെ.കെ. ജോണ്‍സന്‍, ലീന ആലപ്പാട്ട്, മാത്യു ജോസഫ്,  ലിജു ചാക്കോ എന്നിവര്‍ നേതൃത്യം നല്‍കി.

പലതരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ട് ഈ വര്‍ഷത്തെ പിക്‌നിക് ശ്രദ്ധേയമായി. നിരീഷ് ഉമ്മന്‍,പ്രിന്‍സ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റിന്നതിനോടൊപ്പം തന്നെ  അത് വേറിട്ടൊരു അനുഭവമായി.  മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. 

 പ്രസിഡന്റ് ജോയി ഇട്ടന്‍,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍  തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്,  രാജ് തോമസ് ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫൊക്കാന മുന്‍ പ്രസിഡന്റ്   പോള്‍ കറുകപ്പള്ളില്‍,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് , ഈമലയാളീയുടെ ഡയറക്ടര്‍  ജോര്‍ജ് ജോസഫ്, കൈരളി ടിവിയുടെ അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപുറം,മോന്‍സി വര്‍ഗീസ്, കുര്യന്‍ വര്‍ഗീസ് തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ഈ പിക്‌നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു.

ഈ പിക്‌നികിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ്  ജോയി  ഇട്ടന്‍ നന്ദി രേഖപ്പെടുത്തി.


വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ  ഫാമിലി പിക്‌നിക്   ഉത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക