Image

കവളപ്പാറ ഉരുള്‍പൊട്ടല്‍: 10 മൃതദേഹങ്ങള്‍ കണ്ടെത്തി, 50ഓളം വീടുകള്‍ മണ്ണിനടിയില്‍

Published on 09 August, 2019
കവളപ്പാറ ഉരുള്‍പൊട്ടല്‍: 10 മൃതദേഹങ്ങള്‍ കണ്ടെത്തി, 50ഓളം വീടുകള്‍ മണ്ണിനടിയില്‍

മലപ്പുറം: നിലമ്‌ബൂര്‍ പോത്തുകല്ല്‌ ഭൂതാനം കവളപ്പാറയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 

48 പേരെ കാണാതായിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു. ബന്ധു വീടുകളിലോ ദുരിതാശ്വാസ ക്യാമ്‌ബുകളിലോ കാണാതായവര്‍ എത്തിയിട്ടില്ല എന്നാണ്‌ വിവരം. 50ല്‍ അധികം വീടുകള്‍ മണ്ണിനടയില്‍പെട്ടതായി സംശയമുണ്ടെന്ന്‌ പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

വ്യാഴാഴ്‌ച രാത്രി 8.30 ഓടെയാണ്‌ ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്‌. കവളപ്പാറയില്‍ മലയിടിഞ്ഞ്‌കോളനിയിയാകെ മണ്ണിനടിയിലാവുകയായിരുന്നു. പ്രദേശത്തേക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു നേരത്തെ. 

റോഡ്‌ തകര്‍ന്നതിനാല്‍ വെള്ളിയാഴ്‌ച ഉച്ചയോടെ മാത്രമാണ്‌ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ഇവിടെ എത്താന്‍ സാധിച്ചത്‌. പ്രദേശത്ത്‌ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാണെന്ന്‌ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

പ്രദേശത്ത്‌ കുടുങ്ങിയവരെ രക്ഷിക്കാന്‍ വ്യോമസേനയുടെ സഹായം വേണമെന്നാണ്‌പ്രദേശവാസികളുടെ ആവശ്യം. പ്രദേശത്തേക്ക്‌ദേശീയ ദുരന്ത പ്രതികരണ സേനയെ അയക്കുമെന്ന്‌സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

പ്രളയത്തില്‍ നിലമ്‌ബൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. നിലമ്‌ബൂരില്‍ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്‌ബുകള്‍ തുറന്നിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക