Image

വയനാട്‌ ഉരുള്‍പൊട്ടല്‍: പുത്തുമലയില്‍ മരണം ഏഴായി

Published on 09 August, 2019
വയനാട്‌ ഉരുള്‍പൊട്ടല്‍: പുത്തുമലയില്‍ മരണം ഏഴായി

വയനാട്‌: പുത്തുമലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഏഴായി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. കൂടുതല്‍ കുടുംബങ്ങള്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം. നൂറേക്കറിലധികം സ്ഥലം ഇവിടെ ഒലിച്ചു പോയതായാണ്‌ സ്ഥല വാസികള്‍ പറയുന്നത്‌. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്‌.

വയനാട്‌ ജില്ലയില്‍ ഇതുവരെ 126 ക്യാമ്‌ബുകള്‍ തുറന്നു 4294 മുതല്‍ 16,539 ആളുകളാണ്‌ ക്യാമ്‌ബുകളിലാണുള്ളത്‌. എസ്‌റ്റേറ്റ്‌ പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്‌.സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്‌. 

സേനയില്‍ നിന്ന്‌ 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്‌.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്‌.

അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ്‌ നന്നാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.വ്യാഴാഴ്‌ച പകല്‍ 3.30 ഓടെ വന്‍ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. 

ഈ സമയം എസ്‌റ്റേറ്റ്‌ പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്‌. ശക്തമായ വെള്ളത്തില്‍പ്പെട്ട്‌ ഒഴുകിയെത്തിയ മൂന്നുപേരെയാണ്‌ രക്ഷിച്ചത്‌. 100 ഏക്കറോളം സ്ഥലമാണ്‌ ഒലിച്ചു പോയത്‌. നിരവധിയാളുകള്‍ മണ്ണിനടിയിലായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക