Image

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ റെക്കോര്‍ഡ്‌ മഴ; 16 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞു

Published on 09 August, 2019
തമിഴ്‌നാട്ടിലെ നീലഗിരിയില്‍ റെക്കോര്‍ഡ്‌ മഴ; 16 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞു

കോയമ്‌ബത്തൂര്‍: കേരളത്തിലെ കനത്ത മഴയ്‌ക്ക്‌ സമാനമാണ്‌ തമിഴ്‌നാട്ടിലെ നീലഗിരി മേഖലയും നേരിടുന്നത്‌. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിച്ചത്‌ നീലഗിരി ജില്ലയിലെ അവലാഞ്ചേയിലാണ്‌.

911 മില്ലിമീറ്റര്‍ മഴയാണ്‌ ഈ മേഖലയില്‍ ലഭിച്ചതെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. തമിഴ്‌നാട്ടിലെ 76 വര്‍ഷത്തെ മഴ ലഭ്യതയുടെ റെക്കോര്‍ഡാണ്‌ നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്‌. പാലക്കാട്‌, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട്‌ ചേര്‍ന്നാണ്‌ ഈ സ്ഥലം.

ചാലിയാര്‍, കുന്തി പുഴ, ഭവാനി പുഴയുടെ വൃഷ്ടി പ്രദേശമാണ്‌ ഈ മേഖല. ഓഗസ്റ്റ്‌ നാലു മുതല്‍ കനത്ത മഴയാണ്‌ അവലാഞ്ചെയില്‍ ലഭിച്ചത്‌. ഈ ആഴ്‌ച മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക