Image

നവയുഗം നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും ആഗസ്റ്റ് 13 ന് തുഗ്ബ സനയ്യയില്‍ അരങ്ങേറും.

Published on 09 August, 2019
നവയുഗം നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും ആഗസ്റ്റ് 13 ന് തുഗ്ബ സനയ്യയില്‍ അരങ്ങേറും.
അല്‍കോബാര്‍ : നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും,തുഗ്ബ സനയ്യയിലുള്ള  യാസര്‍ അല്‍അമ്രി വര്‍ക്ക്‌ഷോപ്പില്‍ വെച്ച് സംഘടിപ്പിയ്ക്കുന്നു.

 ആഗസ്റ്റ് 13 ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതലാണ് ബോധവല്‍ക്കരണ പരിപാടി ആരംഭിയ്ക്കുന്നത്. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പ്രവാസി ക്ഷേമനിധി അംഗത്വം തുടങ്ങി പ്രവാസികള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിയ്ക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, അവയില്‍ അംഗത്വമെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും പരിപാടിയില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്ക് നേരിട്ട് ലഭിയ്ക്കും. 

അതോടൊപ്പം നവയുഗം നിയമസഹായവേദി സംഘടിപ്പിയ്ക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കില്‍ വെച്ച്  സൗദി അറേബ്യയില്‍ വിവിധങ്ങളായ തൊഴില്‍/ വിസ/ മറ്റു നിയമകുരുക്കുകളില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്കായുള്ള  നിയമസഹായവും  നല്‍കുന്നതായിരിയ്ക്കും. 

എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നവയുഗം തുഗ്ബ സനയ്യ  യൂണിറ്റ് പ്രസിഡന്റ് സന്തോഷും, സെക്രെട്ടറി റഷീദും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രഭാകരന്‍ (0502802165), പ്രമോദ് (0501867079), ദാസന്‍ രാഘവന്‍ (0539365117) എന്നിവരെ ബന്ധപ്പെടുക.

നവയുഗം നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും ആഗസ്റ്റ് 13 ന് തുഗ്ബ സനയ്യയില്‍ അരങ്ങേറും.നവയുഗം നോര്‍ക്കപ്രവാസി ക്ഷേമനിധി ബോധവല്‍ക്കരണവും നിയമസഹായവേദി ഹെല്‍പ്പ്‌ഡെസ്‌ക്കും ആഗസ്റ്റ് 13 ന് തുഗ്ബ സനയ്യയില്‍ അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക