Image

കുറ്റ്യാടിയില്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published on 09 August, 2019
കുറ്റ്യാടിയില്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോഴിക്കോട് : കുറ്റ്യാടിയില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സിറാജുല്‍ ഹുദ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്.


കുറ്റ്യാടി ടൗണിലെ സിറാജുല്‍ ഹുദാ മസ്ജിദില്‍ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു. ഇവിടെ വേണ്ട കാര്യങ്ങള്‍ ചെയ്തശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവിടെ കാല് തെറ്റി വീണ ഇരുവരും വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്ക്കെത്തിയെങ്കിലും ഇവര്‍ക്ക് രക്ഷപെടാനായില്ല.


ട്യൂബ് പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനപ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക