Image

നിലമ്ബൂര്‍ കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി

Published on 09 August, 2019
നിലമ്ബൂര്‍ കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി വന്‍ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്ബതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാംപുകളിലോ ഇവരെ കണ്ടെത്താന്‍ ആയിട്ടുമില്ല.


മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരു ഗ്രാമം മുഴുവന്‍ മണ്ണിലടിയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് ചെന്നെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്.


വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ പാടെ ഇല്ലാതായി. അതുകൊണ്ടുതന്നെ ദുരന്തമേഖലയിലെ യഥാര്‍ത്ഥ ചിത്രം ഇതുവരെ പുറത്ത് അറിഞ്ഞിരുന്നില്ല. വാര്‍ത്താ ചാനലുകളാണ് വിവരം പുറംലോകത്തെത്തിച്ചത്. ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. വീടുകള്‍ നിന്നിടത്ത് അതിന്റെ ചെറിയ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.


പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയില്‍ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികള്‍ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എന്നാല്‍, ഉച്ചയോടെയാണ് വിവരം പുറത്തറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക