Image

മാധ്യമപ്രവര്‍ത്തകന്റെ മരണം ; പൊലീസിന്‍റെ വീഴ്ച അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

Published on 09 August, 2019
മാധ്യമപ്രവര്‍ത്തകന്റെ മരണം ; പൊലീസിന്‍റെ വീഴ്ച അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് . പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വണ്ടിയുടെ സ്പീഡ് എത്ര ആയിരുന്നു എന്നുള്ള റിപ്പോര്‍ട്ട് എന്ന് കിട്ടുമെന്ന് കോടതി ആരാഞ്ഞു . അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വിധി പറയല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി.


അപകടമുണ്ടാക്കിയ വാഹനം പുതിയ മോഡല്‍ ആണ് . അതില്‍ ചിലപ്പോള്‍ റിക്കാര്‍ഡര്‍ കാണുമെന്ന് വിലയിരുത്തിയ സ്റ്റേറ്റ് അറ്റോര്‍ണി വാഹനം പരിശോധിക്കണമെന്നും കോടതിയില്‍ അറിയിച്ചു. കേസില്‍ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക