Image

കേരളത്തില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍; നെടുമ്പാശേരി വിമാനത്താവളം രാവിലെ 9 മണി വരെ അടച്ചു

Published on 08 August, 2019
കേരളത്തില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍; നെടുമ്പാശേരി വിമാനത്താവളം രാവിലെ 9 മണി വരെ അടച്ചു


സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. പ്രളയത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചു. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണു നടപടി. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 40 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. 

ഒരു എസ്‌റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്‌റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ദുരന്തസമയത്ത് എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

 ശക്തമായ  വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നു കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക