Image

വയനാട്‌ പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; പള്ളിയും അമ്പലവും ഒലിച്ചുപോയി

Published on 08 August, 2019
വയനാട്‌ പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; പള്ളിയും അമ്പലവും ഒലിച്ചുപോയി
കല്‍പ്പറ്റ:വയനാട്‌ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന്‌ റിപ്പോര്‍ട്ട്‌. വയനാട്‌ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്‌. ഒരു പള്ളിയും അമ്പലവും വാഹനവും മണ്ണിനടിയിലായി.

കേന്ദ്ര ദുരന്തദുരന്ത നിരവരണ സേനസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായാണ്‌ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

 വയനാട്‌ അതിര്‍ത്തി പ്രദേശമാണ്‌ മേപ്പാടി. സഹായം ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ്‌ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക്‌ പുറപ്പെട്ടത്‌. 

ഏറെ പ്രയാസപ്പെട്ടാണ്‌ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക