Image

കാശ്‌മീരില്‍ നടപ്പാക്കിയത്‌ ചരിത്രപരമായ തീരുമാനമെന്ന്‌ പ്രധാനമന്ത്രി

Published on 08 August, 2019
കാശ്‌മീരില്‍ നടപ്പാക്കിയത്‌ ചരിത്രപരമായ തീരുമാനമെന്ന്‌ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മുകാശ്‌മീരില്‍ നടപ്പാക്കിയത്‌ ചരിത്രപരമായ തീരുമാനമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകാശ്‌മീര്‍ വിഭജനം നടപ്പാക്കിയ ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ജമ്മുകാശ്‌മീരില്‍ ഉണ്ടായത്‌ പുതുയുഗപ്പിറവിയാണ്‌. കാശ്‌മീരിന്റെ വികസനത്തിന്‌ തടസമായി നിന്നത്‌ ആര്‍ട്ടിക്കള്‍ 370 ആയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നമാണ്‌ ജമ്മുകാശ്‌മീര്‍ വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും മോദി പറഞ്ഞു.

തീവ്രവാദം മൂലം 42000 പേരുടെ ജീവനാണ്‌ നഷ്ടപ്പെട്ടത്‌. ആര്‍ട്ടിക്കിള്‍ 370 കാശ്‌മീരില്‍ ഭീകരതയ്‌ക്കും അഴിമതിക്കും വളമിട്ടതായും മോദി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക