Image

വയനാട്‌ പുത്തുമലയില്‍ രണ്ടായിരത്തോളം പേര്‍ കുടിങ്ങിക്കിടക്കുന്നു

Published on 08 August, 2019
വയനാട്‌ പുത്തുമലയില്‍ രണ്ടായിരത്തോളം പേര്‍ കുടിങ്ങിക്കിടക്കുന്നു

 കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന്‌ ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്‌ മേപ്പാടി പുത്തുമലയില്‍ രണ്ടായിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്‌. 

രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത്‌ അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്‌.

കേന്ദ്രദുരന്തനിവാരണ സംഭവ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന്‌ നിരവധി ആളുകളെ കാണാതായും റിപ്പോര്‍ട്ടുകളുണ്ട്‌. എസ്റ്റേറ്റ്‌ തൊഴിലാളികളുടെ ലയങ്ങള്‍ മണ്ണിനടിയിലാണ്‌.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ വായുസേനയുടെ സഹായം തേടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക