Image

ദില്ലിയിലേക്ക് കോണ്‍ഗ്രസ് കാത്തുവെച്ച അത്ഭുതം ശത്രുഘ്‌നന്‍ സിന്‍ഹയോ; അധ്യക്ഷനായേക്കുമെന്ന് സൂചന

Published on 08 August, 2019
ദില്ലിയിലേക്ക് കോണ്‍ഗ്രസ് കാത്തുവെച്ച അത്ഭുതം ശത്രുഘ്‌നന്‍ സിന്‍ഹയോ; അധ്യക്ഷനായേക്കുമെന്ന് സൂചന

ദില്ലി: അന്തരിച്ച ഷീലാ ദീക്ഷിതിന് പകരക്കാനായി ശത്രുഘ്‌നന്‍ സിന്‍ഹ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന. ബിജെപിയില്‍ നിന്ന് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ എത്തിയ ശത്രുഘ്നന്‍ സിന്‍ഹക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സിന്‍ഹ അധ്യക്ഷനായി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.


നടന്‍ എന്ന നിലയിലുള്ള ജനപിന്തുണയോടൊപ്പം ദില്ലി രാഷ്ട്രീയം നന്നായി അറിയാമെന്നതും സിന്‍ഹക്ക് അനുകൂല ഘടകമാണ്. ടക്കന്‍, കിഴക്കന്‍ ദില്ലിയില്‍ ജാതി വോട്ടുകള്‍ക്ക് മേല്‍ സിന്‍ഹയ്ക്ക് ആധിപത്യമുണ്ട്. ഇതും കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.


 നേതൃത്വം ഏറ്റെടുക്കുന്നതിനോട് സിന്‍ഹയ്ക്കും അനുകൂല മനോഭാവമാണ് ഉള്ളത്.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും ആത്മാര്‍ത്ഥയോടെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു ബുധനാഴ്ച്ച സിന്‍ഹ വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തിപരമായി എനിക്ക് സ്ഥാനമാനങ്ങളോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഭോജ്പുരി നടനും ഗായകനുമായി മനോജ് തിവാരിയാണ് ദില്ലിയിലെ ബിജെപി അധ്യക്ഷന്‍. അദ്ദേഹത്തിന് ഒത്ത എതിരാളിയായിട്ടാണ് പലരും സിന്‍ഹയെ കാണുന്നത്.


'

ആംആദ്മിയുമായി സഖ്യം ആഗ്രഹിക്കുന്ന പിസി ചാക്കോയെപ്പോലുള്ളവര്‍ക്കും സിന്‍ഹയുടെ വരവില്‍ വലിയ താല്‍പര്യമുണ്ട്. അരവിന്ദ് കെജ്രിവാളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. സിന്‍ഹ പിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി സഖ്യം എളുപ്പത്തില്‍ സാധ്യമാക്കപ്പെടും എന്നാണ് പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക