Image

നെടുങ്കണ്ടം ഉരുട്ടിക്കൊല;റീ പോസ്റ്റുമോര്‍ട്ടത്തില്‍ നിര്‍ണായക തെളിവുകള്‍; 22 പുതിയ പരുക്കുകള്‍ കണ്ടെത്തി

Published on 08 August, 2019
നെടുങ്കണ്ടം ഉരുട്ടിക്കൊല;റീ പോസ്റ്റുമോര്‍ട്ടത്തില്‍ നിര്‍ണായക തെളിവുകള്‍; 22 പുതിയ പരുക്കുകള്‍ കണ്ടെത്തി
നെടുങ്കണ്ടം: ഉരുട്ടിക്കൊലക്കേസില്‍ രാജ്്കുമാറിന്റെ രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ നിര്‍ണായക തെളിവുകള്‍. കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി. രാജ്കുമാര്‍ മരിച്ചത് ന്യൂമോണിയ മൂലമല്ല മര്‍ദനമേറ്റാണെന്നും കണ്ടെത്തി. മൂന്നാംമുറ പീഡനത്തില്‍ രാജ്കുമാറിന്റെ വൃക്ക അടക്കം അവയവങ്ങള്‍ തകരാറിലായെന്നും വ്യക്തമായി. 

നെടുങ്കണ്ടം ഉരുട്ടിക്കൊലകേസില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോര്‍ട്ട്‌ തേടി. രാജ്‌കുമാറിനെ ഹാജരാക്കിയപ്പോള്‍ പോലീസ് മര്‍ദനത്തെ കുറിച്ച്‌ പരാതിപ്പെട്ടിരുന്നോ എന്ന് നാളെ രാവിലേക്കകം റിപ്പോര്‍ട്ട്‌ നല്‍കണം. എസ് ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ ആയിരുന്നു കോടതിയുടെ നിര്‍ദേശം ; കേസ് അന്വേഷണം പക്ഷപാതപരം ആണെന്നും കേസില്‍ ഒരു പാട് കണ്ണികള്‍ വിട്ടുപോയിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു കസ്റ്റഡി മരണം ഇല്ലാതാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ്.35 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക