Image

മ​ഴ ശ​ക്തി പ്രാപിച്ചതോടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു

Published on 08 August, 2019
മ​ഴ ശ​ക്തി പ്രാപിച്ചതോടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്തിപ്രാപിച്ചതോടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ന്‍റെ ക​രി​പ്പൂ​ര്‍- അ​ബു​ദാ​ബി സ​ര്‍​വീ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഈ ​വി​മാ​നം ഇ​നി വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രി​ക്കും അ​ബു​ദാ​ബി​യി​ലേ​ക്ക് തി​രി​ക്കു​ക.

പു​ല​ര്‍​ച്ചെ 4.45ന് ​ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ബു​ദാ​ബി- കോ​ഴി​ക്കോ​ട് ഇ​ത്തി​ഹാ​ദ് വി​മാ​നം കോ​യ​ന്പ​ത്തൂ​രി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ട്ട​ത്. ഇ​തി​ന്‍റെ അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സാ​ണ് പി​ന്നീ​ട് റ​ദ്ദാ​ക്കി​യ​ത്. ഈ ​വി​മാ​നം ആ​ദ്യം കൊ​ച്ചി​യി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ട്ട​ത്. എ​ന്നാ​ല്‍ കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങാ​ന്‍ നേ​ര​ത്ത് വി​മാ​ന​ത്തി​ന് വ​ലി​യ കു​ലു​ക്ക​വും ഇ​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. 

ഇ​തേ​തു​ട​ര്‍​ന്ന് വി​മാ​നം കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം 10.55ന് ​ക​രി​പ്പൂ​ര്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സും കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.30ന് ​ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ബ​ഹ​റി​ന്‍- ക​രി​പ്പൂ​ര്‍ ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​മാ​ണ് ആ​ദ്യം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്. പി​ന്നീ​ട് വി​മാ​നം 6.30ന് ​ക​രി​പ്പൂ​രെ​ത്തി ഏ​ഴി​ന് ബ​ഹ​റ​നി​ലേ​ക്കു പോ​യി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക