Image

പിഎസ്‍സി പരീക്ഷ ക്രമക്കേട് ; യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പോലീസ്

Published on 08 August, 2019
പിഎസ്‍സി പരീക്ഷ ക്രമക്കേട് ; യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പൊലീസ്. കോളേജിലെ ജീവനക്കാര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി . ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി പദ്ധതി ആസൂത്രണം ചെയ്തെന്നാണ് പ്രാഥമിക നിഗമനം .

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് . പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോള്‍ പ്രണവിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. 

തുടര്‍ന്ന് പൊലീസുകാരനായ ഗോകുലും പ്രണവും ചേര്‍ന്ന് സംസ്കൃത കോളേജിന്‍റെ വരാന്തയിലിരുന്ന് ചോദ്യങ്ങള്‍ പരിശോധിച്ച്‌ ഉത്തരങ്ങള്‍ എസ്‌എംഎസായി മൂന്ന് പേര്‍ക്കും അയച്ച്‌ കൊടുത്തു . സഫീറും ഗോകുലം ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കോളേജിലെ എസ്‌എഫ്‌ഐ നേതാക്കളായിരുന്ന ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികള്‍.യൂണിവേഴ്സിറ്റി കുത്തുക്കേസില്‍ മൂവരും പ്രതിയായതോടെയാണ് പിഎസ്സില്‍ നടന്ന ക്രമക്കേട് പുറത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക