Image

കശ്‌മീരിലേക്ക്‌ പോയ ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

Published on 08 August, 2019
കശ്‌മീരിലേക്ക്‌ പോയ ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു
ന്യൂഡല്‍ഹി: സംസ്ഥാനം വിഭജിച്ചിക്കുകയും നേതാക്കളെ കൂട്ടമായി അറസ്റ്റ്‌ചെയ്യുകയും ചെയ്‌തതോടെ ഭീതിതമായ സാഹചര്യം നിലനില്‍ക്കുന്ന ജമ്മുകശ്‌മീരില്‍ മുതിര്‍ന്ന കോണ്‍ഗസ്‌ നേതാവും രാജ്യസഭാപ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന്‌ ജമ്മുകശ്‌മീരില്‍ ഇറങ്ങാനായില്ല. 

ഇന്നലെ കശ്‌മീരിലേക്ക്‌ പുറപ്പെട്ട ഗുലാംനബിയെ ഇന്നു രാവിലെ ശ്രീനഗര്‍ വിമാനത്തില്‍ വച്ച്‌ തടഞ്ഞു. പാര്‍ലമെന്റ്‌ സമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ്‌ കശ്‌മീരിലെ വസതിയിലേക്ക്‌ ഗുലാംനബി ആസാദ്‌ പുറപ്പെട്ടത്‌. 

എന്നാല്‍, എസ്‌.പി.ജിയുടെ സവിശേഷ സുരക്ഷയുള്ള ഗുലാംനബിയെ വിമാനമിറങ്ങിയ ഉടന്‍ പൊലിസ്‌ തടഞ്ഞുവയ്‌ക്കുകയായിരുന്നു.

 അദ്ദേഹത്തെ ഡല്‍ഹിയിലേക്കു തന്നെ തിരിച്ചു പറഞ്ഞുവിട്ടേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. മൂന്ന്‌ വ്യവസായ നേതാക്കളും ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 400 ഓളം പേരാണ്‌ നിലവില്‍ കശ്‌മീരില്‍ അറസ്റ്റിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക