Image

കശ്മീരിലെ അടിച്ചമര്‍ത്തലിനെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ അപലപിച്ചു

Published on 07 August, 2019
കശ്മീരിലെ അടിച്ചമര്‍ത്തലിനെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ അപലപിച്ചു
ന്യു യോര്‍ക്ക്: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി അസാധുവാക്കിയതിനെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ അപലപിച്ചു.

സംസ്ഥാനത്തെ വിഭജിക്കാനും കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്താനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയും ഐഎഎംസി അപലപിച്ചു.

സംസ്ഥാനത്തെ ജനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു. ഒപ്പം സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സാമാന്യ തത്വങ്ങളും കാറ്റില്‍ പറത്തി

മോദി ഭരണകൂടം ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ തിരക്കിട്ടു പാസാക്കി. 1954 മുതല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളാണ് ഇല്ലാതായിരിക്കുന്നത്.

അവസാന നിമിഷം വരെ മോദി സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ നിന്നു മറച്ചു വച്ചു. കമ്മിറ്റികളിലും മറ്റും ചര്‍ച്ച ചെയ്ത് ഭരഘടനാപരവും നിയമപരവുമായ സാധുത പരിശോധിക്കാനും വിസമ്മതിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ സജീവ പങ്കാളിത്തവും അവരുമായി കൂടിയാലോചനയും ഇല്ലാതെ സംസ്ഥാനത്ത് ശാശ്വത സമാധാനം ഉണ്ടാവില്ലെന്നാണ് ഐ.എ.എം.സിയുടെ പണ്ടേയുള്ള നിലപാട്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി കേന്ദ്ര സര്‍ക്കറുകള്‍ സ്വന്തം തീരുമനങ്ങള്‍ അടിച്ചേല്പ്പിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. അത്തരം ശ്രമങ്ങളെല്ലാം സമാധാനം കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനു മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് കനത്ത അടിച്ചമര്‍ത്തല്‍ അഴിച്ചുവിട്ടു. മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ലക്ഷക്കണക്കിന് സൈനികരെ കൂടാതെ പതിനായിരക്കണക്കിന് സൈനികരെ അങ്ങോട്ടു പുതുതായി അയച്ചു. ലോകത്തെ ഏറ്റവും വലിയ സൈനിക സാന്നിധ്യമുള്ള മേഖലയായി കാശ്മീര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളെ ഭരണകൂടം അറസ്റ്റ്  ചെയ്യുകയും ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപരോധിക്കുകയും സമാധാനപരമായി ഒത്തു കൂടുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നടപടി സ്വേച്ഛാധിപത്യത്തിന്റെതാണ്, ജനാധിപത്യത്തിന്റേതല്ല. മുതിര്‍ന്ന അഭിഭാഷകന്‍ എ.ജി. നൂറാണി വിശേഷിപ്പിച്ചത് സര്‍ക്കാര്‍ നടപടിതീര്‍ത്തും ഭരണഘടനാ വിരുദ്ധവും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ളതും എന്നാണ്.

അന്താരാഷ്ട്ര തലത്തിലും ഈ നടപടി ഇന്ത്യയെ അപകീത്തിപ്പെടുത്തി. ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും മനുഷ്യാവകാശ ലംഘന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. സംസ്ഥാനത്തും ഇന്ത്യയിലും നിയമവാഴ്ചയ്ക്കും മനുഷ്യാവകാശത്തിനും ഇത് തിരിച്ചടിയാണെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജൂറിസ്റ്റ്‌സും പറഞ്ഞു.

രാജ്യത്തെ 180 മില്യന്‍ ജനങ്ങളുടെ ആശങ്കക്കു സാധുത നല്‍കുന്നതാണ് ഈ നടപടി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ഹിന്ദു സൂപ്രമസിസ്റ്റുകളുടെ ലക്ഷ്യത്തിനു മോദിയുടെ വലതുപക്ഷ ഭരണകൂടം മുസ്ലിംകളെ ഇരകളാക്കുന്നു എന്നവര്‍ ഭയപ്പെടുന്നു.

അടുത്തയിടക്കു പാസാക്കിയ തീവ്രവാദ വിരുദ്ധ നിയമവും (യു.എ.പി.എ) മുസ്ലിംകള്‍ക്കെതിരെ ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. കുറ്റക്രുത്യം നടക്കുന്നതിനു മുന്‍പ് തന്നെ ആരെയും അറസ്റ്റ് ചെയ്ത് വിചാരന കൂടതെ തടങ്കലില്‍ വയ്ക്കാനും വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും അനിവദിക്കുന്നതാണ് ഈ നിയമം.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും മുസ്ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ രണ്ടാം തരം പൗരന്മാരാക്കണമെന്നുമുള്ളത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നയമാണ്. യുഎപിഎ ഭേദഗതിക്ക് തൊട്ടുപിന്നാലെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനവും സൂചിപ്പിക്കുന്നത് ഹിന്ദു സൂപ്രമസിസ്റ്റുകളുടെ ഈ ലക്ഷ്യം മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുകയണെന്നാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളണമെന്നും 370-ാം ആര്‍ട്ടിക്കിളിന്റെ ഭരണഘടനാ വിരുദ്ധമായ അസാധുവാക്കലിനും അതിനോടൊപ്പമുള്ള വന്‍ അടിച്ചമര്‍ത്തലിനുംഎതിരെ അന്താരാഷ്ട്ര സമൂഹംരംഗത്തു വരണമെന്നുംകൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
Kasmir watch 2019-08-08 06:56:32
പട്ടാളം വീടിനു കാവൽ നിൽക്കുകയും ഫോണും ഇന്റർനെറ്റും ഒന്നും ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്. എന്തൊരു ജനാധിപത്യം? ഹിന്ദു വർഗീയക്കാർക്ക് കുതിര കയറാനുള്ളതാണോ കാശ്മീർ? അവിടത്തെ ജനങ്ങൾക്ക് പണ്ട് മുതലേ ഇന്ത്യ വേണ്ട. സ്വയം തീരുമാനിക്കാൻ ജനത്തിന് അവകാശമില്ലേ?  അതോ കോളനിയായി നിന്ന് കൊള്ളണോ?
എന്ന് മാത്രമല്ല അവരെ പിണക്കിയ കൊണ്ട് ഇന്ത്യ അവിടെ ശാശ്വത സമാധാനം നേടുമോ? ഇല്ലല്ലോ.
b john kunthara 2019-08-08 06:34:45
Fact. Narendra Modi had been telling if his government come to power he will cancel article 370 in the constitution. There is no secrecy here. Since there is no recognized opposition in the parliament there was no reason to consult and get approval from the opposition. Fact 2. When the article 370 introduced said clearly that was a temporary arrangement a permanent solution needed later in time. All these years after independence we are still looking for peace in that region. Government of India had been sending billions of Rupees every year to Kashmir most of that money looted by few powerful families there is no accountability at this time. What is wrong with making Kashmir as part of India? I am a christian and I am not worried at all about Modi Government persecuting Christians.  
Roji M John, കോൺഗ്രസ് MLA, അങ്കമാലി/FB 2019-08-08 08:19:13
നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ 'ഒരു രാജ്യം, ഒരു നിയമം' എന്ന് വാഴ്ത്തി സ്വാഗതം ചെയ്യുന്ന നിരവധി കോൺഗ്രസ്സ്, ഇടതുപക്ഷ, നിഷ്പക്ഷ വാദികളെ കണ്ടു. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന സങ്കൽപത്തെ ക്കുറിച്ചും, ബഹുസ്വരതയെ ക്കുറിച്ചും, ജമ്മു കാശ്മീരിന്റെ ചരിത്രത്തെയും, സവിശേഷതയെയും കുറിച്ചും വ്യക്തമായ അവബോധവും, ഇന്നത്തെ നടപടിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാത്തവരുമാണ് ഇത്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഈ അജ്ഞത തന്നെയാണ് സംഘപരിവാറിന്റെ ശക്തിയും. ഇന്ന് അവർ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു, ആ സംസ്ഥാനത്തെ ആരോടും ആലോചിക്കാതെ, നേതാക്കളെ ബന്ദികളാക്കി, പട്ടാളത്തെ ഇറക്കി അതിനെ വിഭജിച്ചു, കേന്ദ്ര ഭരണ പ്രദേശമാക്കി. നമ്മളിൽ പലരും കൈയടിക്കുന്നു. നാളെ ഇത് പല ന്യായീകരണങ്ങളുടേയും പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊ, രാജ്യത്തെ ഏതൊരു സംസ്ഥാനത്തൊ സംഭവിക്കാം. അപ്പോഴും നമ്മൾ കൈയടിക്കു മൊ? 'ഒരു രാജ്യം, ഒരു നിയമം' എന്ന പേരിൽ അവർ നാളെ ഭരണഘടന അനുശാസിക്കുന്ന സംവരണം എടുത്ത് കളയാം. ഒരു രാജ്യത്തെ ചില പൗരൻമാർക്ക് എന്തിനാണ് സംവരണം എന്ന് അന്ന് പലരും ചോദിക്കും, കൈയ്യടിക്കും. നാളെ അവർ, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഇല്ലാതെയാക്കും. യൂണിഫോം സിവിൽ കോട് നടപ്പിലാക്കും. അപ്പോഴും ചിലർ ചോദിക്കും എന്തിനാണ് പ്രത്യേക അവകാശങ്ങൾ, ഒരു രാജ്യവും ഒരു നിയമവും അല്ലെ എന്ന്. പിന്നെ അവർ ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ അവസാനിപ്പിക്കും. അപ്പോഴും ചിലർ കൈയ്യടിക്കും. ഒരു രാജ്യവും ഒരു നിയമവും ഉള്ള ഭാരത് മാതയിൽ എന്തിനാണ് പ്രത്യേക പരിഗണന! ഭക്ഷണ രീതികൾ എന്തിന് വ്യത്യസ്തമാണ്, ഒരു രാജ്യത്തിന് ഒന്നു പോരെ എന്ന് അവർ ചോദിക്കും. എയർ ഇന്ത്യയിൽ ഉൾപ്പെടെ പല പൊതു സ്ഥാപനങ്ങളിലും ഇപ്പോൾ മാംസാഹാരം ലഭ്യമല്ല. നമ്മുടെ മൗനവും കൈയ്യടിയും തുടരും. പിന്നീട് അവർ ഒരു ഭാഷ അടിച്ചേൽപ്പിക്കും. ഒരു രാജ്യത്ത് എന്തിനാണ് പല ഭാഷകൾ, ഒരു ഭാഷ സംസാരിച്ചാൽ പോരെ? കരട് വിദ്യാഭ്യാസ നയത്തിൽ ഇത് പരാമർശിക്കപ്പെട്ടു കഴിഞ്ഞു. ചിലർ കൈയടി തുടരും. പിന്നീട് അവർ ചോദിക്കും, ബഹുഭൂരിപക്ഷം ആളുകളും 'ജയ് ശ്രീറാം' വിളിക്കുന്നുണ്ടല്ലൊ, രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി, ഭാരത് മാതാക്ക് വേണ്ടി നിങ്ങൾക്കും വിളിച്ചു കൂടെ എന്ന്. പിന്നീട് അവർ ചോദിക്കും എന്തിനാണ് ഒരു രാജ്യത്ത് വ്യത്യസ്തമായ മതങ്ങളും ആചാരങ്ങളുമെന്ന്, ബഹുഭൂരിപക്ഷം (80 ശതമാനത്തോളം) പൗരൻമാർ പിൻതുടരുന്ന മതവും, ആചാരങ്ങളും എന്തുകൊണ്ട് ബാക്കി ഉള്ളവർക്കും അനുഷ്ഠിച്ചുകൂടാ എന്ന്. പലരും കയ്യടിക്കും, ഭാരത് മാതയാണല്ലൊ പ്രധാനം! പിന്നീട് അവർ ചോദിക്കും, ഒരു രാജ്യത്തിന് എന്തിനാണ് പല സംസ്ഥാനങ്ങൾ, പല തിരഞ്ഞെടുപ്പുകൾ, കേന്ദ്രത്തിൽ ഒരു ഭരണകൂടം പോരെ എന്ന്. എന്തിന് പാർലമെന്റ്, ഒരു പ്രസിഡന്റ് മാത്രം പോരെ എന്ന്. അതിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അത് നടപ്പിലാകുമ്പോഴും നമ്മൾ കയ്യടിക്കും, കാരണം അപ്പോഴേക്കും നമ്മൾ ഫാസിസത്തിന് കൈയ്യടിക്കാൻ മാത്രമറിയാവുന്നവരായി മാറിയിട്ടുണ്ടാകും. ഇന്ത്യയുടെ ബഹുസ്വരതയും, വൈവിദ്യങ്ങളും പടി പടിയായി ഇല്ലാതെയാക്കി, ഒരു ഏകീകൃത ബ്രാഹ്മണ്യ വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടു പോകുകയെന്ന RSS അജണ്ടയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇപ്പോൾ എതിർത്തില്ലെങ്കിൽ, പിന്നീട് എതിർക്കാൻ നമ്മൾ അവശേഷിക്കില്ല...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക