Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍: 5 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി

Published on 07 August, 2019
കനത്ത മഴ, ഉരുള്‍പൊട്ടല്‍: 5 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലും പാലക്കാട് അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മൂന്നിടത്തും റെ!ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും ലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി.

കണ്ണൂര്‍: കനത്തമഴയില്‍ കണ്ണൂര്‍ ജില്ലയുടെ പത്തോളം മലയോര  ഗ്രാമങ്ങള്‍ പ്രകൃതിദുരന്ത ഭീഷണിയിലായി. ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും കവിഞ്ഞൊഴുകി നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇരിട്ടി താലൂക്കില്‍ വ്യാഴാഴ്ച അവധി നല്‍കി.

അടക്കാത്തോട് മുട്ടുമാറ്റിയില്‍ പുനര്‍നിര്‍മിച്ച ആനമതില്‍ വീണ്ടും തകര്‍ന്നു. കൊട്ടിയൂര്‍പാല്‍ചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാര്യങ്കോട് പുഴ കവിഞ്ഞ് രാജഗിരിക്കടുത്ത ഇടക്കോളനി ഒറ്റപ്പെട്ടു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 11വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക