Image

മാതാവ് തടവില്‍; കാണാന്‍ അനുവാദമില്ലെന്ന് മെഹ്ബൂബുയുടെ മകള്‍

Published on 07 August, 2019
മാതാവ് തടവില്‍; കാണാന്‍ അനുവാദമില്ലെന്ന് മെഹ്ബൂബുയുടെ മകള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അറസ്റ്റിലായ പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഏകാന്ത തടവില്ലെന്ന് മകള്‍ ഇല്‍ത്തിജ ജാവേദ്. ഹരി നിവാസ് എന്ന ഗസ്റ്റ് ഹൗസിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. മാതാവിനെ കാണാനോ സംസാരിക്കാനോ അനുവാദമില്ല. ലാന്‍ഡ്, മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇല്‍ത്തിജ മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് മെഹ്ബൂബ മുഫ്തിയെ!യും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയെയും ഞായറാഴ്ച രാത്രി കരുതല്‍ വീട്ടുതടങ്കലിലാക്കിയത്. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും താല്‍കാലിക ജയിലായ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

ഇവരെ കൂടാതെ, 400ഓളം രാഷ്ട്രീയക്കാരും മൗലികവാദികളും സഹായികളും അറസ്റ്റിലാണ്. ജയിലുകളായി മാറ്റപ്പെട്ട ഹോട്ടലുകള്‍, അതിഥി മന്ദിരങ്ങള്‍, സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇതോടെ കശ്മീര്‍ താഴ്‌വരയാകെ വലിയ തോതില്‍ തടവറയായി മാറിയിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക