Image

മാത്യു കൊരട്ടിയിലിനെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതിക്കു ജാമ്യം നിഷേധിച്ചു (പി പി ചെറിയാന്‍)

Published on 07 August, 2019
മാത്യു കൊരട്ടിയിലിനെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതിക്കു ജാമ്യം നിഷേധിച്ചു (പി പി ചെറിയാന്‍)


ടാമ്പാ (ഫ്‌ലോറിഡ) മാത്യു കൊരട്ടിയിലിനെ (68) കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി ജയിംസ് ഹാന്‍സന്‍ (39) പോലീസില്‍ സമ്മതിച്ചു.

ബാങ്കില്‍ മോഷണം കഴിഞ്ഞ് മാത്യുവിന്റെ ലെക്‌സസ് എസ്.യു.വി. തട്ടിയെടുത്തു കടന്നു കളയുമ്പോള്‍ ഹാന്‍സനെ ചെറുത്ത് മാത്യു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണു പ്രതി മൊഴി നല്കിയത്. പിന്നാലെ എത്തിയ ഹാന്‍സന്‍ ആദ്യം കൈ കൊണ്ടും പിന്നീട് മാത്യുവിന്റെ തന്നെ ബെല്റ്റ് ഉപയോഗിച്ചും കഴുത്തു ഞെരിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കി മ്രുതദേഹം സേക്രഡ് ഹാര്‍ട്ട് ക്‌നാനയ സെന്ററിനു പിന്നില്‍ ഉപേക്ഷിച്ചു.

പ്രതി ആദ്യം കുറ്റം നിഷേധിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.

ബാങ്ക് കവര്‍ച്ചക്കു ശേഷം പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും വാഹനം തോക്കുചൂണ്ടി തട്ടിയെടുത്തു മാത്യു കൊരട്ടിയിലിനെ വധിച്ച കേസില്‍ പ്രതി ജയിംസ് ഹാന്‍സനു ഹില്‍സ്ബോറോ കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു .

ബുധനാഴ്ചാ ഉച്ചക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട്ടീവീ യിലൂടെയാണ് കോടതി ഉത്തരവ് നല്‍കിയത്

നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഹാന്‍സനു2003-ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മതിയായ നിയമസഹായം കിട്ടിയില്ലെന്നു പറഞ്ഞ് അയാള്‍ അപ്പീല്‍ നല്കി. കോടതി ശിക്ഷ 20 വര്‍ഷമാക്കി. 15 വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങാം. 16 വര്‍ഷം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ മാസം രണ്ടിനാണ് അയാള്‍ പുറത്തിറങ്ങിയത്.

മാത്യുവിനെ കൊന്ന കേസില്‍ മുന്‍ നിശ്ചയ പ്രകാരമുള്ള ഫസ്റ്റ് ഡിഗ്രി കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. 300 ഡോളറില്‍ താഴെ മോഷ്ടിച്ചുവെന്നും ചാര്‍ജുണ്ട്. അതായത് ബാങ്കില്‍ നിന്ന് 300 ഡോളറില്‍ താഴെയാകാം മോഷ്ടിച്ചതെന്നുകരുതണം.

പത്തരക്കു മോഷണം നടത്തി കാറുമായി കടന്ന ഹാന്‍സനെ പന്ത്രണ്ടരയോടെയാണു കണ്ടത്. തുടര്‍ന്നുള്ള മല്‍സര ഓട്ടത്തില്‍ മറ്റൊരു വാഹനത്തിലിടിച്ച് അയാളുടെ കാര്‍ മറിഞ്ഞു.ഓടി രക്ഷപ്പെടുമ്പോഴാണു പോലീസ് പിടി കൂടുന്നത്.

വാല്‍റിക്കോ റോഡില്‍ മാത്യു നടത്തിയിരുന്ന മാരത്തണ്‍ ആന്‍ഡ് എം കണ്വീനിയന്‍സ് സ്റ്റോറില്‍ ചെറുപ്പം മുതല്‍ പോയ അനുഭവം ക്രിസ്റ്റിനാ ഡിമോറോ ഫൊക്‌സ് ന്യുസിനോട് പറഞ്ഞു. കസ്റ്റമേഴ്‌സിനെ എല്ലാം നേരിട്ടു പരിചയമുള്ള, തമാശ പറയുന്ന മാത്യുവിനു ഇത്തരമൊരു ദുര്‍വിധി വന്നത് വിശ്വസിക്കാനാവുന്നില്ല.

ക്‌നാനായ കമ്യൂണിറ്റി സെന്ററിനു വലിയ സംഭാവനകളര്‍പ്പിച്ച വ്യക്തി അതിന്റെ പരിസരത്ത് വച്ച് മരിച്ചു എന്നതും പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
മാത്യു കൊരട്ടിയിലിനെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതിക്കു ജാമ്യം നിഷേധിച്ചു (പി പി ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക