Image

യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി

Published on 07 August, 2019
യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി
തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ്. ആക്രമണത്തിനിടെ  നിഷാദിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക