Image

സംസ്ഥാനത്ത് പരക്കേ കനത്ത മഴ തുടരുന്നു; റെഡ് അലര്‍ട്ട്, നാളെ മൂന്നു ജില്ലകള്‍ക്ക് അവധി

Published on 07 August, 2019
സംസ്ഥാനത്ത് പരക്കേ കനത്ത മഴ തുടരുന്നു; റെഡ് അലര്‍ട്ട്, നാളെ മൂന്നു ജില്ലകള്‍ക്ക് അവധി


കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഇതേതുടര്‍ന്ന് മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച  ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുന്നതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള മദ്രസ്സകള്‍, അംഗന്‍വാടികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക