Image

രാജു നല്ലുരിന്റെ നിര്യാണത്തില്‍ മങ്ക അനുശോചനം രേഖപ്പെടുത്തി

ബിന്ദു ടിജി Published on 07 August, 2019
രാജു നല്ലുരിന്റെ നിര്യാണത്തില്‍ മങ്ക അനുശോചനം  രേഖപ്പെടുത്തി
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ  മുന്‍കാല സാരഥിയായിരുന്ന രാജു നല്ലൂരിന്റെ നിര്യാണത്തില്‍ മങ്ക അഗാധ ദുഃഖം അറിയിച്ചു . മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ   എക്‌സിക്യൂട്ടിവ് ഡയറക്ട റായി ആയി ദീര്‍ഘനാള്‍  സേവനം അനുഷ്ഠിച്ച   രാജു നല്ലൂര്‍  മങ്ക ബോര്‍ഡ് മെമ്പറും സജീവ സാമൂഹ്യ പ്രവര്‍ത്തകനും മികച്ച   സംഘാടകനും ആയിരുന്നു .

കുടുംബത്തിനും അസോസിയേഷനും ഒരുപോലെ ദുഃഖകരമായ ഈ വേര്‍പാടില്‍  മങ്ക പ്രസിഡണ്ട് സജന്‍ മൂലപ്ലാക്കല്‍ , സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ് ,  ട്രസ്റ്റി  ബോര്‍ഡ് ചെയര്‍മാന്‍ ടോജോ തോമസ് , വൈസ് ചെയര്‍മാന്‍ ജോസ് മാമ്പള്ളി , ട്രസ്റ്റി ബോര്‍ഡ് അംഗവും ഫോമാ ജോയിന്റ് സെക്രട്ടറി യുമായ സാജു ജോസഫ് എന്നിവര്‍  അനുശോചനം അറിയിച്ചു ഒപ്പം കുടുംബാഗങ്ങളെ സന്ദര്‍ശിച്ച്   ആത്മാവിന്റെ  നിത്യശാന്തിക്കായി   പ്രാര്‍ത്ഥിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക