Image

ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും

Published on 07 August, 2019
ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും
പത്തനംതിട്ട: ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളാക്കപ്പെട്ടവരെ `പൊതുശല്യക്കാര്‍' പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക്‌ സമന്‍സ്‌ അയച്ചിട്ടുണ്ട്‌.

14 പേര്‍ക്കാണ്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. കൂടുതല്‍ പേര്‍ക്ക്‌ സമന്‍സ്‌ ലഭിച്ചേക്കുമെന്നാണ്‌ സൂചന. 

ബി.ജെ.പി, യുവമോര്‍ച്ച, ആര്‍.എസ്‌.എസ്‌, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കാണ്‌ സമന്‍സ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക