Image

17ാം ലോക്‌സഭയില്‍ റെക്കോര്‍ഡ്‌ ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍

Published on 07 August, 2019
17ാം ലോക്‌സഭയില്‍ റെക്കോര്‍ഡ്‌ ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍
ന്യൂഡല്‍ഹി : 17ാം ലോക്‌സഭയുടെ ഒന്നാം സെഷനില്‍ തന്നെ റെക്കോര്‍ഡ്‌ ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍. ആദ്യ സെഷനില്‍ 37 സിറ്റിംഗുകളിലായി 280 മണിക്കൂറാണ്‌ ലോക്‌സഭ കൂടിയത്‌.

 നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ്‌ ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍ എന്നിവയടക്കം 35 ബില്ലുകളാണ്‌ പാസാക്കിയെടുത്തത്‌.

 1952 ലെ ലോക്‌സഭയിലെ ആദ്യ സെഷനില്‍ 67 സിറ്റിംഗുകളിലായി 24 ബില്ലുകള്‍ പാസാക്കിയതിന്‌ ശേഷം ആദ്യമായാണ്‌ ഇത്രയും ബില്ലുകള്‍ ഒരു സെഷനില്‍ പാസാക്കിയെടുക്കുന്നത്‌.

ഈ സെഷനിലെ ലോക്‌സഭയിലെ ഉല്‍പാദന ക്ഷമത 127 ശതമാനമാണ്‌. ജൂണ്‍ 17ന്‌ തുടങ്ങിയ സെഷന്‍ ആഗസ്റ്റ്‌ ആറിനാണ്‌ അവസാനിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക