Image

സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്‌ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ്‌ സഭ

Published on 07 August, 2019
സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്‌ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ്‌ സഭ

മലങ്കര സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്‌ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ്‌ സഭ. ഒരാഴ്‌ചയ്‌ക്കുള്ളില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന്‌ ഹര്‍ജി നല്‍കുമെന്നാണ്‌ സഭയുടെ മുന്നറിയിപ്പ്‌.

മലങ്കര സഭയുടെ പള്ളികളുടെ അവകാശം സംബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കനുകൂലമായ വിധിയാണ്‌ സുപ്രീം കോടതി വിധിച്ചത്‌. 

2017- ജൂലൈയിലാണ്‌ വിധി വന്നത്‌. എന്നാല്‍, ഇത്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

സഭാതര്‍ക്കം സമവായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിയത്‌. ഇതിനോട്‌ നിഷേധ നിലപാടാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ സ്വീകരിച്ചത്‌.

 അതുകൊണ്ട്‌ തന്നെ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭകളുമായി ഒന്നിച്ച്‌ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും വിജയിച്ചില്ല.

സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്‌, ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന്‌ ഹര്‍ജി നല്‍കുമെന്ന്‌ സഭ അറിയിച്ചിരിക്കുന്നത്‌
Join WhatsApp News
അബ്രഹാമിന്റെയും .....മടിയില്‍ 2019-08-07 11:07:05
 കര്‍ത്താവിന്‍റെ മണവാട്ടി സഭ, യേശുവിന്‍റെ ശരിരം ഭഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്ന സഭാ മക്കള്‍ , ഇവര്‍ ക്രിസ്ടിയാനികള്‍ അല്ലാത്ത അബ്രഹാമിന്റെയും സാറ, റിബെക്ക, തളര്‍ന്നു കിടന്ന യിസ്ഹാക്ക് , ദാസികളുടെ കൂടെ കിടക്കുന്ന യാക്കോബ് ഇവരുടെ ഒക്കെ മടിയില്‍ കിടന്നു എന്ത് ചെയ്യും. അവിടെയും തല്ലു കൂടുമോ?- ഒരു കോട്ടയം കാരി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക