Image

പലിശ നിരക്ക്‌ വീണ്ടും കുറച്ചു: ബാങ്ക്‌ വായ്‌പാ നിരക്കുകള്‍ കുറയാന്‍ സാധ്യത

Published on 07 August, 2019
പലിശ നിരക്ക്‌ വീണ്ടും കുറച്ചു: ബാങ്ക്‌ വായ്‌പാ നിരക്കുകള്‍ കുറയാന്‍ സാധ്യത

റീപോ നിരക്ക്‌ റിസര്‍വ്‌ ബാങ്ക്‌ 35 ബേസിസ്‌ പോയിന്റ്‌ കുറച്ച്‌ 5 .4 ശതമാനമാക്കി. 5 .75 ശതമാനത്തില്‍ നിന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ മോണിറ്ററി പോളിസി അവലോകന സമിതി നിരക്ക്‌ കുറിച്ചിരിക്കുന്നത്‌. 

ഇന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ആസ്ഥാനത്ത്‌ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ്‌ പലിശ നിരക്ക്‌ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്‌. 

തുടര്‍ച്ചയായി നാലാം തവണയാണ്‌ പലിശ നിരക്കില്‍ കുറവ്‌ വരുത്തുന്നത്‌. ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ അനുവദിക്കുന്ന വായ്‌പയുടെ പലിശ നിറക്കാന്‍ റിപ്പോ നിരക്ക്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 5 .15 ശതമാനമായി കുറയും. 2019 -20 സാമ്പത്തിക വര്‍ഷത്തെ ജി ഡി പി വളര്‍ച്ച നിരക്കില്‍ സമിതി കുറവ്‌ വരുത്തിയിട്ടുണ്ട്‌. 

ഏഴ്‌ ശതമാനത്തില്‍ നിന്ന്‌ 6 .9 ശതമാനമായാണ്‌ കുറവ്‌ വരുത്തിയിരിക്കുന്നത്‌. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വായ്‌പ പലിശ നിരക്കുകള്‍ കുറയുന്നതിന്‌ വേണ്ടിയാണ്‌ റിപ്പോ നിരക്കില്‍ കുറവ്‌ വരുത്തിയത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക