Image

കുതിരപ്പുറത്തിരുന്നു കറുത്തവര്‍ഗക്കാരനെ കയര്‍ കെട്ടി നടത്തി: പോലീസ് ചീഫ് മാപ്പപേക്ഷിച്ചു.

പി.പി. ചെറിയാന്‍ Published on 07 August, 2019
കുതിരപ്പുറത്തിരുന്നു കറുത്തവര്‍ഗക്കാരനെ കയര്‍ കെട്ടി നടത്തി: പോലീസ് ചീഫ് മാപ്പപേക്ഷിച്ചു.
ഗാല്‍വസ്റ്റണ്‍: (ടെക്‌സസ്): കറുത്ത വര്‍ഗക്കാരനായ ഡൊണാള്‍ഡ് നീലി(43) എന്ന പ്രതിയെ അറസ്റ്റു ചെയ്ത് കുതിരപുറത്തിരുന്ന രണ്ടു വെളുത്ത വര്‍ഗക്കാരായ പോലീസുകാര്‍ കയര്‍ കെട്ടി നടത്തിയ സംഭവത്തില്‍ ഗാല്‍വസ്റ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പോലീസ് ചീഫ് വെര്‍ണര്‍ എല്‍ഹെയിന്‍ ഖേദം രേഖപ്പെടുത്തുകയും, മാപ്പപേക്ഷിക്കുകയും ചെയ്തു.

ക്രിമിനല്‍ ട്രെസ്പാസ് കുറ്റംചുമത്തിയാണ് ഡൊണാള്‍ഡ് നീലിയെ ശനിയാഴ്ച അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കൈവിലങ്ങണിയിച്ച്, വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം നടത്തി കൊണ്ടുപോകുകയായിരുന്ന എന്നാണ് പോലീസ് ചീഫ് വിശദീകരിച്ചത്.
അമേരിക്കയില്‍ അടിമത്വം നിലനിന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇതെന്നും, ഇതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ചിത്രം കറുത്ത വര്‍ഗക്കാരെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു.
സംഭവക്കെ കുറിച്ചു അന്വേഷണം നടത്തുമെന്നും, നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചുവോ എന്ന് പരിശോധിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു.

കുതിരപ്പുറത്തിരുന്നു കറുത്തവര്‍ഗക്കാരനെ കയര്‍ കെട്ടി നടത്തി: പോലീസ് ചീഫ് മാപ്പപേക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക